വട്ടപ്പാറയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

  |   Malappuramnews

വളാഞ്ചേരി: പാചകവാതകവുമായി പോകുന്നതിനിടെ വട്ടപ്പാറയിൽ മറിഞ്ഞ ടാങ്കർലോറി നീക്കി ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ 11.30-ഓടെ രാമനാട്ടുകരയിൽനിന്നും കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ ഉയർത്തിയത്.ചേളാരിയി ഐ.ഒ.സി. ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ, വളാഞ്ചേരി പോലീസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കർലോറി നിയന്ത്രണംവിട്ട് വട്ടപ്പാറയിലെ മുടിപ്പിൻവളവിലെ സുരക്ഷാഭിത്തിയിലിടിച്ച് മറിഞ്ഞത്. ചോർച്ചയില്ലെന്ന് ഉറപ്പായിരുന്നെങ്കിലും പോലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഐ.ഒ.സി. ഉദ്യോഗസ്ഥരും പോലീസും അഗ്നിസുരക്ഷാ ജീവനക്കാരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.പാചകവാതകവുമായി പോകുന്ന ടാങ്കറുകളിൽ പലതിലും ഒരു ഡ്രൈവർ മാത്രമാണുള്ളതെന്നും ശനിയാഴ്ച മറിഞ്ഞ ടാങ്കറിലും ഒരു ഡ്രൈവറാണുണ്ടായിരുന്നതെന്നും വളാഞ്ചേരി സ്‌റ്റേഷൻ ഓഫീസർ ടി. മനോഹരൻ പറഞ്ഞു. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു....

ഫോട്ടോ http://v.duta.us/HC7QNAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1Xz8AwAA

📲 Get Malappuram News on Whatsapp 💬