വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

  |   Keralanews

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനമുണ്ടാകും.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി വിഷയം ചർച്ചചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ഉയർന്നുവന്നിരിക്കുന്നത്. മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാർഥിയായി പരിഗണിക്കാനുള്ള കാരണം.

സാമുദായിക സമവാക്യങ്ങൾ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിൽ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നത്. ഈ വർഷം പ്രളയമുണ്ടായപ്പോൾ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികൾ സമാഹരിച്ചതിന്റെ പേരിൽ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങൾക്കിടയിൽ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നൽകിയിരിക്കുന്നത് വി. കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരുമാണ്. വി. ശിവൻകുട്ടിയോട് മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്....

ഫോട്ടോ http://v.duta.us/qMXcSQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/dsv8bgAA

📲 Get Kerala News on Whatsapp 💬