വളഞ്ഞങ്ങാനത്ത് എന്നും തിരക്കാണ് കൂടെയുണ്ട് ഗതാഗതക്കുരുക്കും

  |   Idukkinews

പീരുമേട്: വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ റോഡിന് ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വാഹനസഞ്ചാരം തടസ്സപ്പെടുത്തിയാണ് ഇവിടുത്തെ പാർക്കിങ്.

രണ്ടു വലിയ വാഹനങ്ങൾ ഒരു സമയത്ത് ഇതിലെ കടന്നുപോകില്ല. അവധി ദിനങ്ങളിൽ വെള്ളച്ചാട്ടം കാണാനും വെള്ളച്ചാട്ടത്തിൽ കുളിക്കാനും വീതികുറഞ്ഞ പാലത്തിൽ ഫോട്ടോ എടുക്കാനും വലിയ തിരക്കാണുള്ളത്. ഇതര സംസ്ഥാനക്കാരും സഞ്ചാരികളും ഇവിടെ സമയം െചലവഴിക്കുന്നുണ്ട്.

പാലിക്കാതെ നിർദേശങ്ങൾ

മുന്പ് വാഹന പാർക്കിങ് റോഡിന് ഒരു വശത്ത് മാത്രമാക്കി നിജപ്പെടുത്തിയിരുന്നു. കടകൾക്ക് മുൻപിലുള്ള വാഹന പാർക്കിങ് ഒഴിവാക്കണമെന്ന് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാകുന്നില്ല. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് സേവനം ലഭ്യമായിരുന്നുവെങ്കിലും ഇപ്പോളില്ല. തകർന്നുകിടക്കുന്ന റോഡിൽ ഗതാഗതക്കുരുക്ക് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്....

ഫോട്ടോ http://v.duta.us/hlppBgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/CunJvAAA

📲 Get Idukki News on Whatsapp 💬