വഴിയരികിൽ പരിക്കേറ്റു കിടന്ന ആളെ ഡീൻ കുര്യാക്കോസ് എം.പി. ആശുപത്രിയിലെത്തിച്ചു

  |   Ernakulamnews

പോത്താനിക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്ന യുവാവിനെ ഡീൻ കുര്യാക്കോസ് എം.പി. തൻറെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പൈങ്ങോട്ടൂർ തൊണ്ണൂറാം കോളനി ഇത്തിത്തറയിൽ അമൽ രാജ് (22) ആണ് വാഹനാപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നത്. മറ്റൊരു വാഹനം ബൈക്കിൽ തട്ടി അമൽരാജ് തെറിച്ചു വീഴുകയായിരുന്നു എന്ന് പറയുന്നു.

പൈങ്ങോട്ടൂർ മടത്തോത്തുപാറയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഡീൻ കുര്യാക്കോസ് ഇടുക്കിക്ക് പോകുന്നതിനിടയിലാണ് യുവാവ് വഴിയിൽ പരിക്കേറ്റ് കിടക്കുന്നത് കാണുന്നത്. ഉടനെ ഇയാളെ വാഹനത്തിൽ പോത്താനിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം ഡീൻ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. സാരമായി പരിക്കേറ്റ യുവാവിനെ തുടർ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി....

ഫോട്ടോ http://v.duta.us/mk_q6QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/z8W_dgAA

📲 Get Ernakulam News on Whatsapp 💬