സൗഹൃദത്തിന്റെ ഉൾശബ്ദത്തിൽ അവർ സംഗമിച്ചു

  |   Malappuramnews

മലപ്പുറം: അന്തർദേശീയ സംസാര-കേൾവി പരിമിതി വാരാഘോഷത്തിന്റെ ഭാഗമായി സംസാരിക്കാനും കേൾക്കാനും കഴിയാത്തവരുടെ ജില്ലാ സംഘടന അന്തർദേശീയ ആംഗ്യഭാഷാദിനം ആഘോഷിച്ചു. കുന്നുമ്മൽ ടൗൺഹാളിൽ നടന്ന പരിപാടി പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല പങ്കെടുത്തു.പാരീസിൽ നടന്ന ക്ലാസ് വൺ വേൾഡ് ഫെഡറേഷൻ കോൺഗ്രസിൽ പങ്കെടുത്തിട്ടുള്ള ഡെൽഹി സ്വദേശി അമൽദേവ് പരിപാടിയിൽ സെമിനാർ അവതരിപ്പിച്ചു. ആംഗ്യഭാഷ സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ചചെയ്തു.പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടന്നു. പ്രളയത്തിൽ ദുരിതം അനുഭവിച്ച സംഘടനയിലെ അംഗങ്ങൾക്കുള്ള സഹാധന വിതരണവും നടത്തി....

ഫോട്ടോ http://v.duta.us/h-cdZwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/roa3cQAA

📲 Get Malappuram News on Whatsapp 💬