83-ാം വയസ്സിന്റെ ചെറുപ്പത്തിൽ കളിയരങ്ങിന്റെ സൗകുമാര്യമായി ഗോപിയാശാൻ...

  |   Ernakulamnews

തൃപ്പൂണിത്തുറ: കളിക്കോട്ട പാലസിലെ കളിയരങ്ങിൽ കഥകളി ആസ്വാദകരുടെ ശ്രദ്ധ മുഴുവൻ ബാഹുകനിലായിരുന്നു. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ 'രസരഞ്ജന'ത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി നടന്ന 'നളചരിതം നാലാം ദിവസം' കഥകളിയിൽ ബാഹുകനായി കലാമണ്ഡലം ഗോപിയാശാൻ അരങ്ങ് നിറഞ്ഞു.

'ഒളിവിലുണ്ടോ കണ്ടു.... നളനെയാർ കണ്ടു ഭൂതലേ ...' എന്നു തുടങ്ങുന്ന ബാഹുകന്റെ പദം അഭിനയത്തികവിന്റേതായി. കളിയരങ്ങിന്റെ അനുഗ്രഹമായ ഗോപിയാശാനെ 83-ാം വയസ്സിൻറെ വിഷമതകളൊന്നും തീണ്ടിയതേയില്ല. കോട്ടയ്ക്കൽ മധുവിന്റെ പാട്ടും കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയും കൂടിയായതോടെ തൃപ്പൂണിത്തുറയിലെ ആസ്വാദകവൃന്ദം 'ആത്മനൈപുണം സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം' എന്ന നിലയിൽ ഹൃദയം നിറഞ്ഞ കളിനിറവിലായി. ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയൻ, കേശിനിയായി കലാമണ്ഡലം ആദിത്യൻ, ബാഹുകൻ 1 ആയി കലാമണ്ഡലം ശ്രീകുമാർ എന്നിവരും അരങ്ങിലെത്തി. ഗോപിയാശാനെ കഥകളി കേന്ദ്രം ആദരിച്ചു.

സമാപന സമ്മേളനം എം. സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കഥകളി കേന്ദ്രം പ്രസിഡന്റ് ദാമോദരൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ മുഖ്യാതിഥിയായിരുന്നു. കഥകളി കേന്ദ്രം സെക്രട്ടറി എ. വേണുഗോപാൽ, ജോ. സെക്രട്ടറി നാരായണ പൈ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ http://v.duta.us/DC0dvAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EgXVMwAA

📲 Get Ernakulam News on Whatsapp 💬