അധ്യാപക ദിനാചരണം

  |   Idukkinews

കുളമാവ്: ഓണാഘോഷത്തോടൊപ്പം വേറിട്ടൊരു അധ്യാപകദിനാചരണം സംഘടിപ്പിച്ച് കരിപ്പിലങ്ങാട് ഗവ. ട്രൈബൽ എൽ.പി.സ്കൂൾ അധികൃതർ. വ്യാഴാഴ്ചയായിരുന്നു സ്കൂളിലെ ഓണാഘോഷം. ഇതേ ദിവസംതന്നെ അധ്യാപകദിനവും. ഇതോടെ ഇവ ഒരുമിച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് പുസ്തകങ്ങൾക്കൊണ്ട് അത്തപ്പൂക്കളം തീർക്കുകയായിരുന്നു.

അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് പകർന്ന് നൽകുന്നതോടൊപ്പം ദിവസത്തിന്റെ പ്രത്യേകത ഓർമയിൽ നിർത്തുന്നതിനും കൂടിയാണ് പുസ്തക അത്തപ്പൂക്കളം തീർത്തതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അധ്യാപകരും രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നേതൃത്വം നൽകി....

ഫോട്ടോ http://v.duta.us/L-trmgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/llNWeQAA

📲 Get Idukki News on Whatsapp 💬