അയ്യോ! പണിമുടക്കോ!

  |   Thrissurnews

തകർന്ന റോഡ്, ഗതാഗതക്കുരുക്ക്, സമരം, ദാ മിന്നൽപണിമുടക്കും. ജനത്തിന് കിട്ടുന്ന ‘മുട്ടൻപണി’കളുടെ ലിസ്റ്റ് നീളുകയാണ്. കാറിലെത്തിയവർ ബസുകാരെ മർദിച്ചെന്ന്‌ പറഞ്ഞാണ്‌ ശക്തൻ സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട്‌ ബസ്‌ ജീവനക്കാർ മിന്നൽപണിമുടക്ക്‌ നടത്തിയത്‌. പെരുവഴിയാധാരം....ശരിക്കും പെരുവഴിയിലായി തൃശ്ശൂർ-കാഞ്ഞാണി-മുല്ലശ്ശേരി-ചാവക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ. നഗരത്തിലേക്ക് പല ആവശ്യങ്ങൾക്ക്‌ വന്നവർ ബസ്‌ കിട്ടാതെ കുടുങ്ങി... പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർഥികളുടെ മുഖത്ത്‌ ആശങ്ക...എന്താണ്‌ സംഭവിച്ചതെന്ന്‌ ആർക്കുമറിയാത്ത സ്ഥിതി. ഒരു റൂട്ടിൽ പെട്ടെന്നൊരു പണിമുടക്ക്‌ ബസുകാർ നടത്തിയെന്ന്‌ ആരോ പറഞ്ഞപ്പോൾ യാത്രക്കാർ നിരാശരായി. ഇനി ഞങ്ങളെങ്ങനെ വീട്ടിൽ പോകുമെന്ന ആശയക്കുഴപ്പത്തിലായി പലരും. പണിമുടക്ക്‌ ഉടൻ തീരുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്‌. പണിമുടക്കിലേക്ക്‌ വന്ന സംഭവംപൂവത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രകാരും തമ്മിൽ സംഘർഷമുണ്ടായതാണ് മിന്നൽപണിമുടക്കിന് കാരണം. വ്യാഴാഴ്ച വൈകീട്ട് പൂവത്തൂർ പഴയ പോലിസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.തൃശ്ശൂരിൽനിന്ന് ചാവക്കാട്ടേക്ക് പോകുന്ന വൈലത്തൂർ ബസിലെ ജീവനക്കാരും കാറിലുണ്ടായിരുന്ന രണ്ടു പേരും തമ്മിലാണ് സംഘർഷമുണ്ടായത്. ബസ് മറികടക്കുന്നതിനിടയിൽ കാറിൽ ഇടിച്ചത് ചോദ്യം ചെയ്യാൻ പിൻതുടർന്ന് വന്നതായിരുന്നു കാറിലുള്ളവർ. പൂവത്തൂരിൽ കാർ ബസിന് കുറുകെ നിർത്തി. പിന്നീടുണ്ടായ വാക്കേറ്റം മർദനത്തിൽ കലാശിച്ചു. ബസ് ജിവനക്കാരായ മണലൂർ സ്വദേശി നന്ദൻ, കാഞ്ഞാണി സ്വദേശി വിജിഷ് എന്നിവർക്കും കാറിലുണ്ടായിരുന്ന കാക്കശ്ശേരി സ്വദേശി മംഗലത്ത് ഉമ്മർ അബ്ദുൾഖാദർ, മുഹമ്മദ് അൻസാർ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവർ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഉമ്മറിന് വാരിയെല്ലിന് ക്ഷതമേറ്റു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ പാവറട്ടി പോലീസ് കേസെടുത്തു.‘ഇതിനൊരു തീരുമാനമുണ്ടാക്കണം സാറേ’.... കേട്ട പാടെ റൂട്ടിലോടുന്ന ബസുകൾ എല്ലാം സ്റ്റാൻഡിൽ ഓട്ടം അവസാനിപ്പിച്ചു. പോലീസ് വന്നു. അനുനയ ശ്രമം തുടങ്ങി. എന്തു ഫലം? അമ്പിനും വില്ലിനും അടുക്കുന്നില്ല ബസ് ജീവനക്കാർ. എങ്ങനെ അടുക്കും... കാഞ്ഞാണി ഭാഗത്തെ കുണ്ടും കുഴിയും കാരണം സമയത്ത്‌ ഓടിയെത്താൻ പോലും ഞങ്ങൾക്ക്‌ കഴിയാറില്ലെന്ന്‌ ബസ്‌ ജീവനക്കാർ പോലീസുകാരോട്‌ പറഞ്ഞു. അതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിലെ രണ്ടുപേരെ ചിലർ മർദിച്ചത് -ബസ്‌ ജീവനക്കാർ പോലീസുകാർക്ക്‌ മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. യാത്രക്കാരുടെ ക്ലൈമാക്‌സ്‌ബസ്‌ പണിമുടക്ക്‌ നീളുമെന്ന്‌ വ്യക്തമായതോടെ യാത്രക്കാരിൽ ചിലർ സുഹൃത്തുക്കളെ വിളിച്ചു വരുത്തി വീട്ടിലേക്ക് പോയി. പെൺകുട്ടികളാകട്ടെ അച്ഛനേയോ ആങ്ങളമാരെയോ വിളിച്ചു വരുത്തി കൂടണഞ്ഞു. ചിലർ വാട്ട്സ് ആപ്പിൽ “ കട്ടപ്പോസ്റ്റ് അറ്റ് ശക്തൻ സ്റ്റാൻഡ് ’’ എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.

ഫോട്ടോ http://v.duta.us/Y91_HAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/I5yYJgAA

📲 Get Thrissur News on Whatsapp 💬