ഏറ്റുമാനൂർ സ്വകാര്യ ബസ്‌സ്റ്റാൻഡ്‌ ഗുണ്ടകളുടെ പിടിയിൽ

  |   Kottayamnews

ഏറ്റുമാനൂർ: സ്വകാര്യ ബസ്സ്റ്റാൻഡിന്റെ നിയന്ത്രണം കൈയടക്കിയ ഗുണ്ടാസംഘം ബസ് യാത്രക്കാരെയും ജീവനക്കാരെയും ആക്രമിക്കുന്നത് പതിവായി. എല്ലാം കഴിഞ്ഞ് സ്ഥലത്തെത്തുന്ന പോലീസിന് കാഴ്ചക്കാരുടെ റോൾ മാത്രം.

കഴിഞ്ഞദിവസം സ്റ്റാൻഡിൽ കാപ്പാ കേസിലെ പ്രതിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബസ്സ്റ്റാൻഡിൽ ഗുണ്ടാസംഘങ്ങളാണ് ബസുകളുടെ സമയം നിയന്ത്രിക്കുന്നത്.

കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരെയാണ് മർദിച്ചത്. സംഭവത്തിൽ വെട്ടിമുകൾ കല്ലുവെട്ടാംകുഴി ജെസ്റ്റിൻ കെ.സണ്ണി(25), അതിരമ്പുഴ നാൽപ്പാത്തിമല തെക്കുംപുറം ഷാനു(27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

സ്ത്രീകളടക്കമുള്ള യാത്രക്കാർ ബസിലും സ്റ്റാൻഡിലും നിറയെയുള്ളപ്പോഴാണ് കേട്ടാലറയ്ക്കുന്ന തെറിവാക്കുകളുമായി ഗുണ്ടകൾ അഴിഞ്ഞാടിയത്. തർക്കത്തിലിടപെടാൻ ബസ് ഉടമകൾ ഗുണ്ടകളെ നിയോഗിച്ചതോടെയാണ് സംഘട്ടനം പതിവായത്.

കാപ്പ ചുമത്തി ജയിലിലടച്ചശേഷം അടുത്ത കാലത്ത് പുറത്തിറങ്ങിയ പ്രതിയാണ് ഇപ്പോൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. മറ്റൊരു ബസ് ജീവനക്കാരനെ ഒരു ഗുണ്ട അതിക്രൂരമായി മർദിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. നേരത്തേ സ്വകാര്യ ബസ്സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കുള്ളിൽ അടച്ചുപൂട്ടി....

ഫോട്ടോ http://v.duta.us/yrqaNwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/5OutZAAA

📲 Get Kottayam News on Whatsapp 💬