കാഞ്ഞാണി-ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിമിന്നൽപ്രഹരം

  |   Thrissurnews

പാവറട്ടി: പൂവത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ-കാഞ്ഞാണി-ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽപണിമുടക്ക് നടത്തി. വ്യാഴാഴ്ച വൈകീട്ട് പൂവത്തൂർ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

പണിമുടക്കിയ ബസ് ജീവനക്കാർ കാഞ്ഞാണി, തൃശ്ശൂർ ബസ് സ്റ്റാൻഡുകളിൽവെച്ച് ഓടുന്ന ബസുകൾ തടഞ്ഞു. ബസ് ഗതാഗതം നിലച്ചതോടെ രാവിലെ തൊഴിലിടങ്ങളിലേയ്ക്ക് പോയവരും വിദ്യാർഥികളും പെരുവഴിയിലായി. പോലീസ് ഇടപെട്ടതോടെ ഏതാനും ബസുകൾ മുല്ലശ്ശേരി ഒഴികെയുള്ള വാടാനപ്പള്ളി, പെരിങ്ങോട്ടുകര റൂട്ടുകളിൽ ഓടി. ഓടാത്ത ബസുകൾക്കെതിരേ പിഴ ചുമത്താനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും.

തൃശ്ശൂരിൽനിന്ന് ചാവക്കാട്ടേക്ക് പോകുന്ന വൈലത്തൂർ ബസിലെ ജീവനക്കാരും കാറിലുണ്ടായിരുന്ന സഹോദരന്മാരായ രണ്ടുപേരും തമ്മിലാണ് സംഘർഷമുണ്ടായത്. ബസ് കാറിനെ മറികടക്കുന്നതിനിടയിൽ ഇടിച്ചത് ചോദ്യം ചെയ്യാനാണ് പിൻതുടർന്ന് വന്നത്. പൂവത്തൂരിൽ വെച്ച് കാർ ബസിനെ മറികടന്ന് കുറുകെ നിർത്തിയിടുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റം മർദനത്തിൽ കലാശിച്ചു. ബസ് ജീവനക്കാരായ മണലൂർ സ്വദേശി നന്ദൻ, കാഞ്ഞാണി സ്വദേശി വിജിഷ് എന്നിവർക്കും കാറിലുണ്ടായിരുന്ന കാക്കശ്ശേരി സ്വദേശി മംഗലത്ത് ഉമ്മർ അബ്ദുൾഖാദർ, മുഹമ്മദ് അൻസാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഉമ്മറിന് വാരിയെല്ലിന് ക്ഷതമേറ്റതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാൻ നിർദേശിച്ചു. സംഭവത്തിൽ ഇരുകൂട്ടരുടെയുംപേരിൽ പാവറട്ടി പോലീസ് കേസെടുത്തു.

ഫോട്ടോ http://v.duta.us/KQTdygAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/-QcHDgAA

📲 Get Thrissur News on Whatsapp 💬