കുട്ടനാടിന് സ്വന്തമായി കോടതിക്കെട്ടിടം വേണം; അവശേഷിക്കുന്നത് 30 ദിവസം

  |   Alappuzhanews

മങ്കൊമ്പ്: കുട്ടനാട്ടിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സ്വന്തം കെട്ടിടം ഇനിയും യാഥാർഥ്യമായില്ല. 2018 ഒക്ടോബർ അഞ്ചിന് സ്ഥലം അനുവദിച്ച് ഉത്തരവ് വന്നിരുന്നു. എന്നാൽ, പിന്നീട് യാതൊരുവിധ നടപടികളും മുന്നോട്ട് നീങ്ങിയില്ല.ഇനി അവശേഷിക്കുന്ന 30 ദിവസത്തിനുള്ളിൽ അനുവദിച്ച സ്ഥലത്ത് പണികൾ തുടങ്ങിയില്ലെങ്കിൽ സ്ഥലവും നഷ്ടമാകും. രാമങ്കരിയിലെ കോടതിക്കെട്ടിടം കാലപ്പഴക്കത്തിൽ നശിച്ചതിനെത്തുടർന്നാണ് പുതിയ കെട്ടിടത്തിനായി മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥലം അനുവദിച്ചത്. രാമങ്കരിയിലെ വാടകക്കെട്ടിടത്തിലാണ് നിലവിൽ കോടതി പ്രവർത്തിക്കുന്നത്.ഉത്തരവ് പ്രകാരം അനുവദിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് നിലനിർത്തി കൊണ്ടാണ് നീതിന്യായവകുപ്പിന് കൈമാറിയത്. എന്നാൽ അന്ന് വകുപ്പ് മുന്നോട്ട് വച്ച ഉപാധികളിൽ ഒന്നുപോലും ഇനിയും നടപായിട്ടില്ല. ഉത്തരവ് വന്ന് ഒരു വർഷത്തിനകം നിർമാണം തുടങ്ങിയില്ലെങ്കിൽ സ്ഥലം റവന്യു വകുപ്പിന് തിരിച്ചെടുക്കാമെന്ന് നിബന്ധനയിലുണ്ട്.നിലവിൽ സ്ഥലത്തിന്റെ അതിരുകൾ തിരിക്കുന്നതിനുള്ള നടപടികൾ പോലും തുടങ്ങിയിട്ടില്ല. പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.1986 ൽ രാമങ്കരിയിൽ ആരംഭിച്ച കോടതി, സ്വന്തമായി കെട്ടിടമില്ലാത്ത സംസ്ഥാനത്തെ ചുരുക്കം ചില കോടതികളിലൊന്നാണ്. കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം രണ്ട് മാസക്കാലം കോടതി പ്രവർത്തിച്ചിരുന്നില്ല. കേസുമായി ബന്ധപ്പെട്ട നിരവധി ഫയലുകളും നശിച്ചു.കാലപ്പഴക്കത്തിന് പുറമേ പ്രളയദുരിതവും കണക്കിലെടുത്താണ് സിവിൽ സ്റ്റേഷൻ പരിസരത്ത് 40 സെന്റ് സ്ഥലം അനുവദിച്ചത്. നിലവിൽ കോടതിയിലെത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾ പോലുമില്ല. സ്ഥലം അനുവദിച്ചപ്പോൾ മുന്നോട്ടുവച്ച നിബന്ധനകൾ : 1. ഭൂമി അനുവദിച്ച ആവശ്യത്തിനുമാത്രം ഉപയോഗിക്കുക 2. പാട്ടത്തിന് നൽകരുത്, പണയപ്പെടുത്തരുത് 3. നീതിന്യായ വകുപ്പ് ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണം 4. ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കണം 5. മേൽപ്പറഞ്ഞ നിബന്ധനകളിൽ ഒന്ന് പോലും ലംഘിച്ചാൽ സ്ഥലം റവന്യൂവകുപ്പിൽ നിക്ഷിപ്തമാകും.

ഫോട്ടോ http://v.duta.us/Hha64wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/vlHKmAEA

📲 Get Alappuzha News on Whatsapp 💬