കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; തൃശ്ശൂര്‍ ജില്ലയില്‍ എസ്.എഫ്.ഐ. മുന്നേറ്റം

  |   Thrissurnews

തൃശ്ശൂർ:ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.യ്ക്ക് വൻവിജയം. 27 കോളേജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഇരുപത്തഞ്ചിടത്ത് എസ്.എഫ്.ഐ. യൂണിയൻ നിലനിർത്തി. ആകെയുള്ള 46 യു.യു.സി. സ്ഥാനങ്ങളിൽ 43 എണ്ണത്തിൽ എസ്.എഫ്.ഐ. ജയിച്ചു.

കിഴൂർ വിവേകാനന്ദ കോളേജിൽ മുഴുവൻ സീറ്റിലും എ.ബി.വി.പി.യാണ് വിജയിച്ചത്. കൊരട്ടി പൊങ്ങം നൈപുണ്യയിൽ യൂണിയൻ എസ്.എഫ്.ഐ. പിടിച്ചെങ്കിലും യു.യു.സി. സീറ്റ് കെ.എസ്.യു. നേടി. തൊഴിയൂർ ഐ.സി.എ. കോളേജിലും കെ.എസ്.യു.വിന് യു.യു.സി. സീറ്റ് ലഭിച്ചു. തൃശ്ശൂർ ഗവ. ലോ കോളേജിൽ ജനറൽ സെക്രട്ടറി സീറ്റ് ഒഴിച്ച് ബാക്കിയെല്ലാം എസ്.എഫ്.ഐ. നേടി. കൊടുങ്ങല്ലൂർ ഐ.എച്ച്.ആർ.ഡി.ഇ., ഒല്ലൂർ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയൻ എബി.വി.പി.യിൽനിന്ന് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു.

ജില്ലയിലെ 18 കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ. വിജയിച്ചു. തൃശ്ശൂർ ശ്രീകേരളവർമ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ, പഴഞ്ഞി എം.ഡി. കോളേജ്, ചേലക്കര ഗവ. ആർട്സ് കോളേജ്, വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ്. കോളേജ്, എസ്.എൻ. കോളേജ് വഴുക്കുമ്പാറ, കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ്, പുല്ലൂറ്റ് കെ.കെ.ടി.എം., ചാലക്കുടി പനമ്പിള്ളി ഗവ. കോളേജ്, നാട്ടിക എസ്.എൻ. കോളേജ്, ചേലക്കര ലക്ഷ്മീനാരായണ കോളേജ്, തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇരിങ്ങാലക്കുട, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, പെരുവല്ലൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്.ആർ.വി. മ്യൂസിക് കോളേജ്, ഒല്ലൂർ ഗവ. ആർട്സ് കോളേജ് എന്നിവിടങ്ങളിലാണ് എല്ലാ സീറ്റിലും എസ്.എഫ്.ഐ. വിജയിച്ചത്....

ഫോട്ടോ http://v.duta.us/IrsAdQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8IViiQAA

📲 Get Thrissur News on Whatsapp 💬