കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; മലയോരമേഖലയിലെ കോളേജുകളിൽ എസ്. എഫ്.ഐ. ക്ക് തിളക്കമാർന്ന വിജയം

  |   Kozhikodenews

മുക്കം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ, മലയോര മേഖലയിലെ കോളേജുകളിൽ എസ്.എഫ്. ഐ.ക്ക് മിന്നുംജയം. കോടഞ്ചേരി ഗവ. കോളേജിലും മുക്കം ഐ.എച്ച്.ആർ.ഡി. കോളേജിലും എസ്.എഫ്.ഐ. യൂണിയൻ ഭരണം നിലനിർത്തി. തുടർച്ചയായ പതിനെട്ടാം വർഷമാണ് കോടഞ്ചേരി കോളേജിൽ എസ്.എഫ്.ഐ. ജയിക്കുന്നത്. അതേസമയം, മലയോര മേഖലയിലെ ഏറ്റവും വലിയ കോളേജുകളിലൊന്നായ എം.എ.എം.ഒ കോളേജിൽ കെ.എസ്.യു. - എം.എസ്.എഫ്. സഖ്യം മുഴുവൻ സീറ്റുകളിലും വിജയിച്ചു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധ വിദ്യാർഥി സംഘടനകൾ പ്രകടനം നടത്തി.കോടഞ്ചേരി ഗവ. കോളേജിൽ 16 ൽ 15 സീറ്റും എസ്.എഫ്.ഐ. നേടി. ഫിസിക്സ് അസോസിയേഷൻ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എസ്.എഫ്. സഖ്യം സ്വന്തമാക്കി. മിക്ക സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിനായിരുന്നു എസ്.എഫ്.ഐ. യുടെ വിജയം. ചെയർമാൻ: ഡെൽവിൻ ജോസഫ്, വൈസ് ചെയർമാൻ: ആതിര ചന്ദ്രൻ, ജനറൽ സെക്രട്ടറി: കെ. അശ്വതി, ജോ. സെക്രട്ടറി: നീതു സുഭാഷ്, യു.യു.സി. : എൻ.വി. അമൽ രാജ്, ജനറൽ ക്യാപ്റ്റൻ: കെ.കെ. സബാഹ്, സ്റ്റുഡന്റ് എഡിറ്റർ: അഖിൽ കെ. കൈമൾ, ഫൈൻ ആർട്സ് സെക്രട്ടറി: അഞ്ജന കൃഷ്ണ.മുക്കം ഐ.എച്ച്.ആർ.ഡി. കോളേജിൽ തുടർച്ചയായ ഒമ്പതാം വർഷവും എസ്.എഫ്.ഐ. ഭരണം നിലനിർത്തി. 16-ൽ 15 സീറ്റിലും എസ്.എഫ്.ഐ. സ്ഥാനാർഥികൾ വിജയിച്ചു. ഒരു സീറ്റിൽ എ.ബി.വി.പി. ജയിച്ചു. ചെയർമാൻ : വിഷ്ണു പ്രസാദ്, വൈസ് ചെയർമാൻ : സിതി മോൾ’ ജനറൽ സെക്രട്ടറി: സഫ്‌വാൻ നാസർ,ഫൈൻ ആർട്സ് സെക്രട്ടറി: അനന്യ മനോജ്‌, യു.യു.സി: മുഹമ്മദ്‌ ഫാരിസ് ജനറൽ ക്യാപ്റ്റൻ : മുഹമ്മദ്‌ ബാദ്ഷ, എഡിറ്റർ: സി.കെ. മേഘ.മണാശ്ശേരി എം.എ.എം.ഒ. കോളേജിൽ മുഴുവൻ സീറ്റും യു.ഡി.എസ്.എഫ്. തൂത്തുവാരി. യൂണിയൻ ഭാരവാഹികൾ: മുഹ്താർ മുഹ്സിൻ (ചെയർമാൻ), ജഹാന ഷെറിൻ (വൈസ് ചെയർപേഴ്സൺ), ഒ.പി. മുഫസൽ മുഹമ്മദ് (ജനറൽ സെക്രട്ടറി), പി.യു. അംന അനു (ജോ.സെക്രട്ടറി) കെ. മുഹമ്മദ് സഹീർ (ഫൈൻ ആർട്സ്), എ.ടി. സജീർ (എഡിറ്റർ) ടി.കെ. മുഹമ്മദ് റനീസ്, യാസീൻ ഇസ്മാഈൽ (യു.യു.സി.മാർ ) മുഹമ്മദ് അനസ് (ജനറൽ ക്യാപ്റ്റൻ).മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ പാർലമെന്ററി രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യൂണിയൻ ഭാരവാഹികൾ. ചെയർമാൻ: പി. നിഷാന്ത്, വൈസ് ചെയർപേഴ്സൺ: റെജുല ജോൺ, ജനറൽ സെക്രട്ടറി: വി.ജെ. ഷിബിന, ജോ. സെക്രട്ടറി: കദീജ റിനു, യു.യു.സി. : ജെസ്ബിൻ ബെന്നി, ജനറൽ ക്യാപ്റ്റൻ: കെ. നിഹാൽ, ഫൈൻ ആർട്സ് സെക്രട്ടറി: അലക്സ് പി. ജോസ്. അൽ ഇർഷാദ് കോളേജ് തെച്ച്യാട്, അൽഫോൻസാ കോളേജ് തിരുവമ്പാടി, കെ. എം.സി.ടി. ആർട്സ് കോളേജ് എന്നീ കോളേജുകളിൽ എസ്.എഫ്.ഐ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിച്ചെടുക്കാനും എസ്.എഫ്.ഐ.ക്ക് സാധിച്ചു

ഫോട്ടോ http://v.duta.us/I9jAQQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nyNHkAAA

📲 Get Kozhikode News on Whatsapp 💬