കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; വിവേകാനന്ദയില്‍ എ.ബി.വി.പി.

  |   Thrissurnews

കുന്നംകുളം: കിഴൂർ വിവേകാനന്ദ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എ.ബി.വി.പി.ക്ക് ജയം.

ജിബിൻ പി.പി. (ചെയർമാൻ)., നന്ദു ഹരിദാസ് (ജന. സെക്രട്ടറി), വിഷ്ണു കെ.വി.(യു.യു.സി.), മൃദുവാണി സി.എം. (വൈസ്. ചെയർമാൻ), ആഷിത്ത് എം. സുഗതൻ (മാഗസിൻ എഡിറ്റർ), സഞ്ജയ് കെ. എച്ച്. (ജന. ക്യാപ്റ്റൻ), അഞ്ജു( ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി).

ജില്ലയിൽ എസ്.എഫ്.ഐ. മുന്നേറ്റം

തൃശ്ശൂർ:ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.യ്ക്ക് വൻവിജയം. 27 കോളേജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഇരുപത്തഞ്ചിടത്ത് എസ്.എഫ്.ഐ. യൂണിയൻ നിലനിർത്തി. ആകെയുള്ള 46 യു.യു.സി. സ്ഥാനങ്ങളിൽ 43 എണ്ണത്തിൽ എസ്.എഫ്.ഐ. ജയിച്ചു.

കിഴൂർ വിവേകാനന്ദ കോളേജിൽ മുഴുവൻ സീറ്റിലും എ.ബി.വി.പി.യാണ് വിജയിച്ചത്. കൊരട്ടി പൊങ്ങം നൈപുണ്യയിൽ യൂണിയൻ എസ്.എഫ്.ഐ. പിടിച്ചെങ്കിലും യു.യു.സി. സീറ്റ് കെ.എസ്.യു. നേടി. തൊഴിയൂർ ഐ.സി.എ. കോളേജിലും കെ.എസ്.യു.വിന് യു.യു.സി. സീറ്റ് ലഭിച്ചു. തൃശ്ശൂർ ഗവ. ലോ കോളേജിൽ ജനറൽ സെക്രട്ടറി സീറ്റ് ഒഴിച്ച് ബാക്കിയെല്ലാം എസ്.എഫ്.ഐ. നേടി. കൊടുങ്ങല്ലൂർ ഐ.എച്ച്.ആർ.ഡി.ഇ., ഒല്ലൂർ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയൻ എബി.വി.പി.യിൽനിന്ന് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു....

ഫോട്ടോ http://v.duta.us/w9kuowAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/jd9ruwAA

📲 Get Thrissur News on Whatsapp 💬