ചെന്ത്രാപ്പിന്നി സ്വദേശി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

  |   Thrissurnews

ബെംഗളൂരു: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി അസീസിെൻറ മകൻ മുഹമ്മദ് സിൻസിൽ (24) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തോടെ യെലഹങ്ക മാരസാന്ദ്രയിലെ അപ്പാർട്ട്മെൻറ് കെട്ടിടത്തിന് മുകളിൽനിന്നും വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജൻകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്.ബി.ഐ. ബാങ്കിൽ സെപ്റ്റംബർ ഒമ്പതിന് ജോലിയിൽ പ്രവേശിക്കാൻ എത്തിയതായിരുന്നു സിൻസിൽ.

െബംഗളൂരു കെ.എം.സി.സിയുടെ യലഹങ്ക, ഹെബ്ബാൾ ഏരിയയിലെ പ്രവർത്തകർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. എം.എസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിദ. ഒരു സഹോദരിയുണ്ട്. ഖബറടക്കം രാവിലെ 11-ന് കയ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ....

ഫോട്ടോ http://v.duta.us/eW7-xgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/B0o_uAAA

📲 Get Thrissur News on Whatsapp 💬