ജനം ഭീതിയിൽ; അന്വേഷണം ഊർജിതപ്പെടുത്തി

  |   Ernakulamnews

കോതമംഗലം: അയിരൂർപ്പാടത്ത് വയോധിക ദമ്പതിമാരെ ആക്രമിച്ച സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അന്വേഷണം പോലീസിനും തലവേദനയായിരിക്കുകയാണ്. തെളിവുകൾ അവശേഷിപ്പിക്കാതെ വളരെ സമർഥമായാണ് മോഷണം നടത്തിയിരിക്കുന്നത്.വീടിന്റെ വാതിൽ തകർത്ത്്,് വീട്ടുകാരെ തലയ്ക്കടിച്ച്് വീഴ്ത്തി, കവർച്ച നടത്തുന്ന രീതി തമിഴ്‌നാട്ടിൽ നിന്നുള്ള ‘തിരുട്ടുസംഘ’ ത്തിേന്റതാണ്. പോലീസ് പലവിധത്തിലും അന്വേഷണം നടത്തുന്നുണ്ട്.അയിരൂർപ്പാടത്ത് അറയ്ക്കൽ യാക്കോബിന്റെ വീട്ടിലുണ്ടായ കവർച്ചയുടെ വിവരം ലഭിച്ച ഉടൻ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ടി.എ. യൂനസിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടപ്പടി എസ്.ഐ.യും സംഘവും സ്ഥലത്തെത്തിയിരുന്നു. വീടിനുള്ളിലേക്ക് മറ്റാരേയും പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. വീടും പരിസരവും പോലീസ് വലയത്തിലാക്കി വിശദമായി പരിശോധിച്ചു.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് ആലുവായിൽ നിന്ന് സയന്റിഫിക്‌-ഫൊറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റേയും സേവനം തേടി. രണ്ട് സംഘവും വീടിനുള്ളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ ആദ്യതവണ മെയിൻറോഡിലൂടെ അൽപ്പദൂരം ഓടി നിന്നു. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ഒരു തോർത്ത് വീടിനുള്ളിൽ നിന്ന്‌ പോലീസിന് ലഭിച്ചു. രണ്ടാം തവണ ഈ തോർത്തിൽ നിന്ന്‌ മണംപടിച്ച നായ, ഒരു കിലോമീറ്റർ മാറി അമ്മച്ചിക്കോളനിയിൽ എത്തി നിന്നു. പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണസംഘത്തിന് നിർദേശങ്ങൾ നൽകാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ. അനിൽകുമാറും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ പുറത്തിരുന്ന കമ്പി ഉപയോഗിച്ചാണ് മോഷ്ടാക്കൾ വാതിൽ തകർത്തതെന്ന് പോലീസ് പറഞ്ഞു. ഒന്നിൽ കൂടുതൽ വാതിലുകൾ മോഷ്ടാക്കൾ തകർത്തിരുന്നു.അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മലയാളികൾ തന്നെയാണ് മോഷ്ടാക്കൾ എന്നാണ് പ്രാഥമികനിഗമനം. യാക്കോബിനോടും ഏലിയാമ്മയോടും ഇവർ മലയാളത്തിലാണ് സംസാരിച്ചത്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന സംശയവുമുണ്ട്.തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിലാണ് ഇതിന് മുമ്പ്് സമാനരീതിയിൽ കവർച്ച നടന്നത്. ഈരീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവം നാട്ടുകാരിൽ ഞെട്ടലാണുണ്ടാക്കിയത്. ചെറിയ മോഷണങ്ങളൊക്കെ മുമ്പ് നടന്നിട്ടുണ്ടെങ്കിലും തലയ്ക്കടിച്ച്് വീഴ്ത്തിയും കെട്ടിയിട്ടും ഭീകരാന്തരീഷം സൃഷ്ടിച്ചുള്ള ഇത്തരം മോഷണം അയിരൂർപ്പാടത്തും പരിസരപ്രദേശത്തുമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഫോട്ടോ http://v.duta.us/6xd93AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Suz_OwAA

📲 Get Ernakulam News on Whatsapp 💬