നിർമാണത്തിനിടയിൽ ബോട്ട് ജെട്ടി തകർന്നു

  |   Kannurnews

പയ്യന്നൂർ: രാമന്തളിയിൽ നിർമാണത്തിനിടയിൽ ബോട്ട് ജെട്ടി തകർന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി രാമന്തളി പുന്നക്കടവിൽ നിർമാണം നടത്തിവന്ന ബോട്ട് ജെട്ടിയാണ് കോൺക്രീറ്റിനിടയിൽ തകർന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് അപകടമുണ്ടായത്. തൂണുകളുടെ നിർമാണം പൂർത്തീകരിച്ച ബോട്ടുജെട്ടിയുടെ പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്യുന്നതിനിടയിലാണ് തകർന്നത്. പകുതിഭാഗം കോൺക്രീറ്റ് ചെയ്തപ്പോൾ പ്ലാറ്റ്ഫോമിന്റെ മധ്യഭാഗം തകർന്നുവീഴുകയായിരുന്നു. പ്ലാറ്റ്ഫോം നിർമാണത്തിനായി പലക ഉപയോഗിച്ച് തട്ടടിച്ചതിലെ അപാകമാണ് ജെട്ടി തകർന്നുവീഴാൻ കാരണം.

തുടർന്ന് പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് മൊത്തമായി മോട്ടോർ ഉപയോഗിച്ച് വെള്ളമൊഴിച്ച് ഇളക്കി പുഴയിലേക്ക് തള്ളി.

പുനർനിർമിക്കുമ്പോൾ പ്രശ്നമാവാതിരിക്കാനായിരുന്നു ഇത്. ടൂറിസം വകുപ്പിനുകീഴിൽ ഒരുകോടി 70 ലക്ഷം രൂപ ചെലവിലായിരുന്നു ബോട്ടുജെട്ടിയുടെ നിർമാണം നടത്തിവന്നത്....

ഫോട്ടോ http://v.duta.us/UZza6AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/n6R2SgAA

📲 Get Kannur News on Whatsapp 💬