പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാന്‍ ക്രൈബ്രാഞ്ച് കോടതിയില്‍

  |   Keralanews

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കണമെന്ന് ക്രൈംബ്രാഞ്ച്. ചോർത്തിയ ചോദ്യ പേപ്പർ ഉപയോഗിച്ച് ശിവരഞ്ജിത്തിനും നസീമിനും വീണ്ടുംമാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പരീക്ഷ നടത്താൻ അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകി.

പ്രതികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരൻ ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്ന സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുൽ മൊഴി നൽകിയിരുന്നു.

content highlights:PSC Cheating, crime branch planning to make exam arrangements for culprits...

ഫോട്ടോ http://v.duta.us/5aYaYQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/do2W1wAA

📲 Get Kerala News on Whatsapp 💬