മുഖപ്രസംഗത്തിലെ വിമര്‍ശനത്തിനെതിരെ പി.ജെ ജോസഫ്

  |   Keralanews

പാല: തന്നെ വിമർശിച്ച്കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായയിൽവന്ന മുഖപ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ച ശേഷവും തനിക്കെതിരെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അത് സ്ഥാനാർഥിയുടെ വിജയത്തിന് എത്രമാത്രം ഗുണകരമാകുമെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖപ്രസംഗം സംബന്ധിച്ച് പാലായിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്. ജോസ് കെ മാണിയുടെ അറിവ് കൂടാതെ അങ്ങനെയൊരു മുഖപ്രസംഗം എഴുതില്ല. മുൻപും ഇത്തരം ലേഖനം പ്രതിച്ഛായയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ആത്മാർഥമായി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിക്കുമ്പോൾ ഈ നിലയിൽ ലേഖനം എഴുതുന്നത് ഗുണകരമാകുമോ? സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ആത്മാർഥമായ ആഗ്രഹമാണോ ഇതിനു പിന്നിലുള്ളത്? എല്ലാ പിന്തുണയും പ്രഖ്യാപിച്ച തനിക്കെതിരെ പേരുപറയാതെ ഇത്തരമൊരു വിമർശനം ഉന്നയിക്കുമ്പോൾ സ്ഥാനാർഥിയുടെ വിജയത്തിന് അത് എത്രമാത്രം വിജയകരമാകും എന്ന് അവർ ചിന്തിക്കട്ടെ. സ്ഥാനാർഥിയെ വിജയിപ്പിക്കാൻ താൽപര്യമുള്ളവർ ഇത്തരം നീക്കങ്ങളിൽനിന്ന് പിന്തിരിയണം എന്നാണ് വിനീതമായ അഭ്യർഥനയെന്നും പിജെ ജോസഫ് പറഞ്ഞു....

ഫോട്ടോ http://v.duta.us/-7ZUrgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/U9I_IgAA

📲 Get Kerala News on Whatsapp 💬