മഞ്ജുഷയ്ക്ക് സുഖമായുറങ്ങാൻ കേരളാ പോലീസിന്റെ വീടൊരുങ്ങുന്നു

  |   Alappuzhanews

തുറവൂർ: മഞ്ജുഷയ്ക്ക് വീടൊരുക്കാൻ പോലീസ് സംഘടനയായ മേഴ്സി കോപ്‌സ്. ചേർത്തല എൻ.എസ്.എസ്.കോളേജ് ബി.എസ്.സി. ബോട്ടണി വിഭാഗം വിദ്യാർഥി കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലുങ്കൽതറ മഞ്ജുഷയ്ക്കാണ് സംഘടനയുടെ പതിനൊന്നാമത് വീട്‌ നിർമിച്ചുനൽകുന്നത്. നാലുസെന്റ് സ്ഥലത്ത് തേക്കാത്ത കൊച്ചു വീട്ടിലായിരുന്നു അച്ഛൻ രവിക്കും അമ്മ കാഞ്ചനയ്ക്കുമൊപ്പം മഞ്ജുഷ കഴിഞ്ഞിരുന്നത്. രവിയുടെ കൂലിവേല ചെയ്തു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അസുഖം ബാധിച്ചതിനെത്തുടർന്ന് രവി കഴിഞ്ഞവർഷം ഒക്ടോബറിൽ മരിച്ചു. കാഞ്ചന തൊഴിലുറപ്പിനുപോയാണ് കുടുംബം പുലർത്തിപ്പോരുന്നത്. ഇല്ലായ്മയിലും മഞ്ജുഷ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസും നേടിയാണ് മഞ്ജുഷ വിജയിച്ചത്. പ്ലസ്ടു പരീക്ഷയിലും ഉയർന്ന വിജയം നേടിയാണ് ഡിഗ്രിക്ക് ചേർന്നത്. പഠനത്തിലെ മികവ് കണക്കിലെടുുത്താണ് വീടു നിർമിച്ചു നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.7,200 അംഗങ്ങളുള്ള സംഘടനയായ മേഴ്സി കോപ്സിലെ അംഗങ്ങളുടെ വരുമാനത്തിൽനിന്ന്‌ സ്വരൂപിക്കുന്ന പണം കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. വീടിന്റെ ശിലാസ്ഥാപനം എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.വി.എം.മുഹമ്മദ് റഫീക്ക് നിർവഹിച്ചു. തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പി.സുദർശനൻ, കുത്തിയതോട് എസ്.ഐ.ചന്ദ്രശേഖരൻ നായർ, ചേർത്തല എൻ.എസ്.എസ്.കോളേജ് പ്രിൻസിപ്പാൾ ഗോപകുമാർ, പ്രൊഫ.രമ്യാ കൃഷ്ണൻ, അധ്യാപകൻ അനൂബ്, കുത്തിയതോട് പഞ്ചായത്തംഗം ലതാ ശശിധരൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ http://v.duta.us/45rAFQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/E7xS9gAA

📲 Get Alappuzha News on Whatsapp 💬