മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ല-ചെയര്‍പേഴ്‌സണ്‍

  |   Keralanews

കൊച്ചി: എറണാകുളം മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയേ മതിയാകൂവെന്നസുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ മരട് നഗരസഭ ഫ്ളാറ്റ് ഉടമകൾക്ക് വീണ്ടും നോട്ടീസ് അയക്കും.

ഫ്ളാറ്റ് പൊളിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഇക്കാര്യം നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചെയർപേഴ്സൺ ടി എച്ച് നദീറ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

മരടിൽ നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ സെപ്റ്റംബർ 20നു മുമ്പ് പൊളിച്ചുനീക്കണമെന്ന് ഇന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു.

content highlights:corporation cant alone undertake the demolition of illegal flats in marad says chairperson...

ഫോട്ടോ http://v.duta.us/FRA30gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/9pwFpgAA

📲 Get Kerala News on Whatsapp 💬