സൂക്ഷ്മപരിശോധനയിലും തർക്കമൊഴിഞ്ഞില്ല

  |   Kottayamnews

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോട്ടയം കളക്ടറേറ്റിൽ നടന്നത് നാടകീയരംഗങ്ങൾ.

നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് രാവിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പനും യു.ഡി.എഫ്. സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലും എൻ.ഡി.എ. സ്ഥാനാർഥി എൻ. ഹരിക്കുവേണ്ടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാറുമാണ് എത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ പി.കെ. സുധീർ ബാബുവും മുഖ്യവരണാധികാരി ഡെപ്യൂട്ടി കളക്ടർ എസ്. ശിവപ്രസാദും വരണാധികാരി ളാലം ബ്ലോക്ക് െഡവലപ്മെന്റ് ഓഫീസർ ഇ. ദിൽഷാദുമായി ചർച്ച നടത്തി. തുടർന്ന് വരണാധികാരികൾ നാമനിർദേശപത്രികകൾ സൂക്ഷ്മപരിശോധനയ്ക്കായി എടുത്തു.

ആദ്യം മാണി സി.കാപ്പന്റെ പത്രികയാണ് പരിഗണിച്ചത്. വയസ്സ്, വിദ്യാഭ്യാസയോഗ്യത, ആസ്തി തുടങ്ങിയ രേഖകളിൽ തെറ്റുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു. ഇതു സംബന്ധിച്ച് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് മാണി സി.കാപ്പൻ അറിയിച്ചു. അന്തിമ പരിശോധനയിൽ നാമനിർദേശപത്രിക അംഗീകരിച്ചു.

പിന്നീട് ജോസ് ടോമിന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്കായി എടുത്തു. ഇതോടെ പി.ജെ. ജോസഫ് വിഭാഗം രംഗത്തെത്തി. ചെയർമാന്റെ അനുമതിയില്ലാത്ത പത്രിക പാർട്ടി സ്ഥാനാർഥിയുടേതായി പരിഗണിക്കരുതെന്നും 'ഫോം എ'യിൽ ഔദ്യോഗികമായി ഒപ്പിടാനുള്ള അധികാരം വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിനാണെന്നും അവർ വാദിച്ചു. ജോസഫ് വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജോസ് വിഭാഗം ആരോപിച്ചു. ഫോം എ-യിലും ഫോം ബി-യിലും ഒപ്പിട്ടിരിക്കുന്ന പ്രിൻസ് ലൂക്കോസിനും സ്റ്റീഫൻ ജോർജിനും ഔദ്യോഗിക സ്ഥാനമില്ലെന്നും നാമനിർദേശപത്രികയിലുള്ള സീൽ വ്യാജമാണെന്നും ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇത് സംബന്ധിച്ച് രേഖകളും ഹാജരാക്കി. തർക്കം രൂക്ഷമായി. ജോസ് ടോമിന്റെ പത്രിക പരിശോധിക്കുന്നത് മാറ്റിവെച്ചു. തുടർന്ന് ബി.ജെ.പി. സ്ഥാനാർഥി എൻ. ഹരിയുടെ നാമനിർദേശപത്രിക പരിഗണിച്ചു. സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക അംഗീകരിച്ചു. ജോസഫ് വിഭാഗം കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് സെബാസ്റ്റ്യൻ കണ്ടത്തിൽ നൽകിയ പത്രികയും അംഗീകരിച്ചു....

ഫോട്ടോ http://v.duta.us/hB2cnwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Ie-iZgAA

📲 Get Kottayam News on Whatsapp 💬