അനുഭവങ്ങൾ പങ്കുവെച്ച് പ്രളയബാധിതർ

  |   Wayanadnews

മാനന്തവാടി: ദുരിത ബാധിതർക്ക് സാന്ത്വനം പകർന്ന് പ്രളയാനന്തര സംഗമം. എടവക ദയ പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയും നല്ലൂർനാട് സർവീസ് സഹകരണ ബാങ്കും ചേർന്നാണ് എടവക പഞ്ചായത്തിലെ ദുരിതബാധിതരെ ഒരുമിച്ചിരുത്തി പ്രളയാനന്തര സംഗമം സംഘടിപ്പിച്ചത്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ഒട്ടേറെ പേർ പങ്കാളികളായി.

രണ്ടു വർഷങ്ങളിലും പ്രളയം കൂടുതൽ ബാധിച്ച അഗ്രഹാരം, ചാമാടിപ്പൊയിൽ, ചെറുവയൽ, എന്നിവിടങ്ങളിൽ നിന്നെല്ലാം ദുരിതബാധിതരെത്തുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ദയാപാലിയേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ചികിത്സയിലുള്ള രോഗികളും സംഗമത്തിൽ പങ്കെടുത്തു. സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ് സംഗമം ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, പഞ്ചായത്തംഗം കെ. ചന്ദ്രൻ, ഡോ. ബി. അഭിലാഷ് എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു....

ഫോട്ടോ http://v.duta.us/3cURrAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sgR-cgAA

📲 Get Wayanad News on Whatsapp 💬