അനേലയും ടീച്ചറുമിവിടെ ഒറ്റയ്ക്കാണ്; പരിസരമൊന്ന് വൃത്തിയാക്കണം

  |   Palakkadnews

ഷൊർണൂർ: സബ്ജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സ്കൂളാണ് എസ്.ആർ.വി.എൽ.പി. പക്ഷേ, ഒരുപരിഗണനയും ലഭിക്കുന്നില്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. ഗേറ്റിന് പുറത്തും സ്കൂളിന്റെ കളിസ്ഥലവുമെല്ലാം കാടുപിടിച്ചുകിടക്കുന്നു. അനേല എന്ന നാലാംക്ലാസുകാരിക്കായി മാത്രം വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളാണിത്. കുട്ടിക്ക് പുറത്തേക്കിറങ്ങാനും കളിസ്ഥലത്തേക്കിറങ്ങാനുമൊന്നും കഴിയാത്ത സാഹചര്യമാണ്. ഗേറ്റിന് പുറത്തും പുല്ലും കാടും പിടിച്ച് കിടക്കുന്നു. ഗേറ്റിനുപുറത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളക്കുപ്പികളും. പൊതുവിദ്യാലയങ്ങളുടെ പരിസരത്ത് ലഹരിവസ്തുക്കൾ വിൽക്കാൻപോലും പാടില്ലെന്നിരിക്കെയാണ് സ്കൂളിനുമുന്നിൽ മദ്യപാനം നടക്കുന്നത്.മഴക്കാലശുചീകരണ പ്രവൃത്തികളുടെ ഭാഗമായെങ്കിലും സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതുതായി ആരും സ്കൂളിലെത്തിയില്ലെങ്കിൽ ഈ വർഷത്തോടെ അനേലയുടെ പഠനവും ഇവിടെ പൂർത്തിയാകും. അതോടെ, സ്കൂളിന് പൂട്ടുവീഴുമെന്നാണ് വിദ്യഭ്യാസവകുപ്പധികൃതർ പറയുന്നത്. കഴിഞ്ഞവർഷം കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാൽ തകർച്ചയുടെ വക്കിലായിരുന്നു. ഇത് പിന്നീട് പരിഹരിച്ചെങ്കിലും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളൊന്നും ഇപ്പോഴും പര്യാപ്തമല്ല....

ഫോട്ടോ http://v.duta.us/whxioAEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JExfsAAA

📲 Get Palakkad News on Whatsapp 💬