ആകാശിന് സഹായവുമായി സോൾസ് ഓഫ് പെരിന്തൽമണ്ണ

  |   Malappuramnews

പാണ്ടിക്കാട്: അടുത്തയാഴ്ച ബാങ്കോക്കിൽ നടക്കുന്ന അന്തർദേശീയ പാരാബാഡ്മിന്റൽ ഡ്വാർഫ് ( ഉയരക്കുറവുള്ളവരുടെ ) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മേലാറ്റൂർ സ്വദേശി ആകാശ് എസ്. മാധവിന് സഹായവുമായി സോൾസ് ഓഫ് പെരിന്തൽമണ്ണ മാരത്തൺ ക്ലബ്ബ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വിഭാഗത്തിൽ മത്സരിക്കുന്ന ആകാശും രാമനാട്ടുകര സ്വദേശി എ.വി. ഗോകുൽദാസും പരിശീലനത്തിനും തായ്ലന്റിൽ പോകുന്നതിനും ആവശ്യമായ ചെലവ് സ്വയം വഹിക്കുന്നതുകൊണ്ട് ഇരുവരും നേരിടുന്ന പ്രയാസത്തെക്കുറിച്ച് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു.

ഇതേത്തുടർന്നാണ് സോൾസ് ഓഫ് പെരിന്തൽമണ്ണ മാരത്തൺ ക്ലബ്ബ് പ്രവർത്തകർ ആകാശിന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആവശ്യമായ തുകയുടെ ഒരു വിഹിതം നതൽകിയത്. ക്ലബ്ബ് ഭാരവാഹികളായ കെ.പി. റഫീഖ്, കെ. അൻവർ സാദത്ത്, എം. ഡാനിമോൻ, ഉല്ലാസ് വി. ഏലിയാസ്, ഡോ. പി.കെ. നൗഷാദ് ബാബു, ഷിബു മോഡേൺ, കെ.പി. ഷൈജൽ എന്നിവർ മേലാറ്റൂരിലെത്തി ആകാശിന് തുക കൈമാറി.

Content Highlights:Souls of perinthalmanna help to Akash...

ഫോട്ടോ http://v.duta.us/kx0-dgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/tdCOPwAA

📲 Get Malappuram News on Whatsapp 💬