‘ഉയരാ’നൊരുങ്ങി കോട്ടപ്പടി മാർക്കറ്റ്

  |   Malappuramnews

മലപ്പുറം: കോട്ടപ്പടി മാർക്കറ്റ് ആധുനികരീതിയിൽ പുനർനിർമ്മിക്കാൻ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സാങ്കേതിക അനുമതി ലഭിച്ചു. 12.85 കോടിക്കാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്.

താഴെ 50 വാഹനങ്ങൾക്കുള്ള പാർക്കിങും മുകളിൽ ആധുനിക ലിഫ്റ്റ് സംവിധാനം ഉപയോഗിച്ചുള്ള പാർക്കിങും പദ്ധതിയിലുണ്ട്. കേരളത്തിൽ ആദ്യമായാണ് സർക്കാർ കെട്ടിടത്തിന് മുകളിൽ പാർക്കിങ് സൗകര്യമുണ്ടാകുന്നതെന്ന് നഗരസഭ അറിയിച്ചു.

മൂന്നുനിലയിലാണ് കെട്ടിടം. താഴത്തെ നിലയിൽ 50 കടമുറികളിലായി പച്ചക്കറി, മീൻ മാർക്കറ്റുകൾക്കുള്ള ആധുനിക രീതിയിലുള്ള സംവിധാനമാകും. ആദ്യനിലയിൽ 50 കടമുറികളും രണ്ടാംനിലയിൽ വലിയ സൂപ്പർമാർക്കറ്റുകളും ഓഫീസുകളും മറ്റും ചെയ്യുന്ന രീതിയിലാണ് നിർമാണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ശുചീകരണ സംവിധാനങ്ങളും മാലിന്യശുചീകരണ പ്ലാന്റും പദ്ധതിയിലുണ്ട്. പുറംഭാഗത്ത് ചെറിയ പൂന്തോട്ടവും കാഴ്ചക്കാർക്കായി ഒരുക്കും.

എത്രയുംപെട്ടെന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങുമെന്ന് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അറിയിച്ചു. ലെൻഫെഡ് ഏരിയാ കമ്മിറ്റിയും, ലെൻഫെഡ് സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.

Content Highlights:Kottappadi Market development...

ഫോട്ടോ http://v.duta.us/CBDfuwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/n0DK7QAA

📲 Get Malappuram News on Whatsapp 💬