എം.സി.റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി, കുഴി നികത്തിയില്ല

  |   Kottayamnews

ഏറ്റുമാനൂർ: യാത്രക്കാർക്ക് അപകടക്കെണിയായ എം.സി.റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. എന്നാൽ, വലിയ കുഴി ഇതുവരെ നികത്തിയില്ല.റോഡ് നവീകരിച്ചപ്പോൾ, ഇവിടെയുണ്ടായിരുന്ന കലുങ്കും റോഡിന് എതിർവശം ഉണ്ടായിരുന്ന കൈത്തോടും മൂടിപ്പോയി. ചിലർ ഇതിനു മുകളിൽ ടൈലുകൾ പാകി സ്ഥലം സ്വന്തമാക്കിയെന്നും ആരോപണമുയർന്നിരുന്നു. ചെറിയ മഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.കഴിഞ്ഞ മഴയിൽ ഇതിന് സമീപം മറ്റൊരു കുഴിയുമുണ്ടായി. സമീപവാസികൾ മരാമത്ത് മന്ത്രിക്കുൾെപ്പടെ നിവേദനം നൽകിയതിനെ തുടർന്ന് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ സ്ഥലത്തെ കൈത്തോട് തെളിച്ച്‌ വെള്ളക്കെട്ട് ഒഴിവാക്കി.ആഴ്ചകൾക്ക് മുൻപ് ഏറ്റുമാനൂർ തവളക്കുഴി ജങ്ഷനിൽ ഉണ്ടായ നാലടിയിലധികം താഴ്ചയുള്ള വലിയ കുഴിയാണ് ഇപ്പോഴും അതേപടി കിടക്കുന്നത്. കുഴിയിൽ വീണ പത്ര ഏജന്റായ കാണക്കാരി നെല്ലിപ്പള്ളിയിൽ സെബാസ്റ്റ്യൻ (55) ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വീഴ്ചയിൽ സെബാസ്റ്റ്യന്റെ കൈക്കും കാലിനും പരിക്കേറ്റിരുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട് സ്ഥലത്തെത്തിയിരുന്നു....

ഫോട്ടോ http://v.duta.us/9J9b3AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OyOPxAAA

📲 Get Kottayam News on Whatsapp 💬