ഓണത്തെ വരവേറ്റ് വീണ്ടും തുയിലുണർത്തുപാട്ടിന്റെ ഈണം

  |   Palakkadnews

ചെർപ്പുളശ്ശേരി: ഓണക്കാലത്തെ വരവേൽക്കാൻ ഗ്രാമീണകലാരൂപമായ തുയിലുണർത്തുപാട്ടിന്റെ ഈണം. ഈണവും ഈരടികളും കാലയവനികയിൽ മറയാനിരിക്കുന്ന കാലത്താണ് തുയിലുണർത്തുപാട്ടിന്റെ താളം വീണ്ടും കേട്ടത്. പഴയ തലമുറകൾക്കുമാത്രം സുപരിചിതമായ തുയിലുണർത്തുപാട്ടിന്റെ ഈണവും തുടിയുമാണ് വെള്ളിനേഴി കലാഗ്രാമത്തിലെ ആലുംകുണ്ടിൽ ഉയർന്നത്.ആലുംകുണ്ടിൽ രാധാകൃഷ്ണന്റെ ഭവനത്തിലായിരുന്നു പാരമ്പര്യകലാകാരന്മാരായ കുറുവട്ടൂർ പാക്കാട്ടുപള്ളിയാലിൽ രാമനും ഭാര്യ ചെറോണയും നയിച്ച തുയിലുണർത്തുപാട്ട്‌ അരങ്ങേറിയത്. സ്തുതിഗീതം ഉൾപ്പെടെ ഒരു മണിക്കൂർ തുയിലുണർത്തുപാട്ടിന്റെ എണ്ണങ്ങൾ അവതരിപ്പിച്ചു. മകൻ ഉണ്ണിക്കൃഷ്ണനും മരുമകൻ ശിവനും അവതരണത്തിൽ പങ്കാളികളായി. പഴയകാലത്ത് മാവേലിമന്നനെ വരവേൽക്കാൻ വീടുകൾതോറും തുയിലുണർത്തുസംഘങ്ങൾ കയറിയിറങ്ങുമായിരുന്നെന്ന് രാമൻ-ചെറോണ ദമ്പതിമാർ പറഞ്ഞു. തുയിലുണർത്തുകലാകാരന്മാർക്കല്ലാം ചെർപ്പുളശ്ശേരി എസ്.ഐ. റോയ് ഓണക്കോടിയും ഉപഹാരവും നൽകി. എ.എസ്.ഐ. എ.കെ. ശിവരാജൻ, രവിമേനോൻ, ജി. മണികണ്ഠൻ, രാജേഷ് അടയ്ക്കാപ്പുത്തൂർ, വി.സി. വാസുദേവൻ, പ്രകാശ് ബാബു, രാജൻ, രാമചന്ദ്രൻ ആലുംകുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/ZJEPwAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/PVdu8QAA

📲 Get Palakkad News on Whatsapp 💬