ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി

  |   Kottayamnews

കടുത്തുരുത്തി: നാടെങ്ങും ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പിൽ. കഴിഞ്ഞ വർഷത്തെ ഓണം ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗം പേരും ആഘോഷിച്ചത്. ഇക്കുറി ഓണത്തോടുനുബന്ധിച്ച്‌ തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങിയിരുന്നു. സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാരികൾ, സ്കൂളുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെല്ലാം ഇക്കുറി ഓണത്തോടുനുബന്ധിച്ച്‌ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പൂക്കള മത്സരം, വടംവലി ഉൾപ്പെടെ വിവിധ കലാ, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയൊക്കെ നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. പാഴുത്തുരുത്ത് എസ്.കെ.പി.എസ്. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ നടി അഖിനാ ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ടോമി തേർവാലകട്ടയിൽ അധ്യക്ഷത വഹിച്ചു. പൂക്കള മത്സരം, മെഗാ തിരുവാതിര, ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വിപുലമായ ഓണാഘോഷം നടക്കും. രാവിലെ 8.30-ന് പൂക്കള മത്സരത്തോടെ ആഘോഷം ആരംഭിക്കും. കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള മത്സരങ്ങൾ, 100 കുട്ടികൾ പങ്കെടുക്കുന്ന തിരുവാതിര, ഓണസന്ദേശം എന്നിവ ഉണ്ട്‌....

ഫോട്ടോ http://v.duta.us/cqndtgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/iRu99gAA

📲 Get Kottayam News on Whatsapp 💬