കാട്ടാന ഗേറ്റ് തകർത്തു: റോഡിന് കുറുകെ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ചു

  |   Wayanadnews

പുല്പള്ളി: പാളക്കൊല്ലി ഉദയക്കരയിൽ ഫോറസ്റ്റ് ഗേറ്റ് ആന തകർത്തതിനെത്തുടർന്ന് റോഡിന് കുറുകെ ഫെൻസിങ് സ്ഥാപിച്ചു. പാളക്കൊല്ലി വഴി ചേകാടിയിലേക്കുള്ള വനപാതയുടെ തുടക്കത്തിലുള്ള ഗേറ്റ് കഴിഞ്ഞ ദിവസം രാത്രി ആന തകർത്തതോടെയാണ് റോഡിന് കുറുകെ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇതുവഴി യാത്രയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് ചെതലയം റെയ്ഞ്ച് ഓഫീസർ വി. രതീശൻ പറഞ്ഞു.

രാത്രി എട്ടുമണി മുതലാണ് ഫെൻസിങ്ങിലൂടെ വൈദ്യുതിപ്രവാഹമുണ്ടാകുക. ഇതുവഴി സഞ്ചരിക്കുന്നവർക്ക് ഫെൻസിങ്ങിന്റെ ഫൈബർ കൊളുത്തിൽ പിടിച്ച് വേർപെടുത്തി യാത്രചെയ്യാവുന്നതാണ്. എന്നാൽ വാഹനം ഫെൻസിങ്ങിന് അപ്പുറത്തേക്ക് കടത്തിയശേഷം ഫെൻസിങ് തിരികെ ഘടിപ്പിക്കണമെന്ന് അധികൃതർ പറഞ്ഞു. ഫൈബർഭാഗത്തുമാത്രം പിടിച്ച് വൈദ്യുതാഘാതമേൽക്കാതെ ആളുകൾക്ക് ഫെൻസിങ് വേർപെടുത്താനും പുനഃസ്ഥാപിക്കാനും കഴിയും.

പാളക്കൊല്ലിഭാഗത്ത് ഇതുവഴിയാണ് കാട്ടാന കൃഷിയിടങ്ങളിലേക്കിറങ്ങി വിളകൾ നശിപ്പിക്കുന്നത്. ഗേറ്റ് തകർന്നതോടെ ആനശല്യം രൂക്ഷമായിരുന്നു. ഫെൻസിങ് സ്ഥാപിച്ചതിനാൽ ആന കൃഷിയിടത്തിലേക്ക് എത്തില്ലെന്ന ആശ്വാസത്തിലാണ് കർഷകർ....

ഫോട്ടോ http://v.duta.us/qIIVywAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/u62JSQAA

📲 Get Wayanad News on Whatsapp 💬