കോട്ടമൈതാനം ഇനി ഇരുട്ടിലല്ല

  |   Palakkadnews

പാലക്കാട്: കോട്ടമൈതാനത്തിന് ചുറ്റും ഇനി ഇരുട്ടുണ്ടാവില്ല. നഗരസഭയുടെ നേതൃത്വത്തിൽ കോട്ടമൈതാനത്തിന് ചുറ്റും തെരുവ് വിളക്കുകൾ സ്ഥാപിച്ചു. 25 ലക്ഷം രൂപ ചെലവിട്ട് 56 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നാലെണ്ണം കുട്ടികളുടെ പാർക്കിലുമുണ്ട്.

കോട്ടമൈതാനത്തിന് ചുറ്റും ആവശ്യത്തിന് വെളിച്ചമില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുള്ള വഴിയിലും അടുത്തുള്ള ബസ്സ്റ്റോപ്പിലും രാത്രിയായാൽ ഇരുട്ടാണ്. ഓപ്പൺ ജിംനേഷ്യം അടക്കം പ്രവർത്തിക്കുന്ന ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.

അതോടൊപ്പം, നഗരസഭ ഇടപെട്ട് ചെറിയ കോട്ടമൈതാനത്തിന്റെ ഗേറ്റ് പൂട്ടിയതിനാൽ ഇതുവഴി ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നുമില്ല....

ഫോട്ടോ http://v.duta.us/aTnGFgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/4pPlvwAA

📲 Get Palakkad News on Whatsapp 💬