കൂടുതൽ സുന്ദരിയാകാൻ മൂന്നാർ

  |   Idukkinews

മൂന്നാർ: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മൂന്നാറിൽ പുതുതായി നിർമിച്ച ബോട്ടാണിക്കൽ ഗാർഡന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ദേവികുളം റോഡിൽ പഴയ സർക്കാർ കോളേജിനുസമീപത്തുള്ള 14 ഏക്കർ സ്ഥലത്താണ് നാലരക്കോടി രൂപ ചെലവിട്ട് ബോട്ടാണിക്കൽ ഗാർഡൻ നിർമിച്ചിരിക്കുന്നത്. വിവിധതരത്തിലുള്ള പൂന്തോട്ടങ്ങൾ, കോഫി ഷോപ്പ്, സുവനീർ ഷോപ്പ്, ഓപ്പൺ എയർ തിയേറ്റർ, നടപ്പാതകൾ, ശുചി മുറികൾ എന്നിവയാണ് ആദ്യഘട്ടമായി പൂർത്തിയായത്. മുതിർന്നവർക്ക് 20-ഉം, കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബോട്ടാണിക്കൽ ഗാർഡന്റെ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഴയ മൂന്നാറിൽ മൂന്നരക്കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മൂന്നാർ സൗന്ദര്യവത്കരണപദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും....

ഫോട്ടോ http://v.duta.us/53rXSAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/HrDyZQAA

📲 Get Idukki News on Whatsapp 💬