കൈയേറ്റം ഡി.വൈ.എഫ്.ഐ. ഒഴിപ്പിച്ചു

  |   Wayanadnews

അമ്പലവയൽ: റവന്യൂഭൂമിയിൽ അനധികൃതമായി കെട്ടിയ ഷെഡ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പൊളിച്ചുനീക്കി. പോലീസ് സ്റ്റേഷന് മുൻവശത്ത് സ്വകാര്യവ്യക്തി കൈയേറി വേലികെട്ടിത്തിരിച്ച സ്ഥലവും ഒഴിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് അനധികൃത കൈയേറ്റം നടന്നത്. കൺമുമ്പിൽ നടന്ന സംഭവത്തിൽ നടപടിയെടുക്കാതെ റവന്യൂവകുപ്പ് മെല്ലെപ്പോക്ക് തുടരുകയായിരുന്നു. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്നും രണ്ടുദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ പോലീസിനെ ഉപയോഗിച്ച് മാറ്റുമെന്നുമാണ് വില്ലേജ് ഓഫീസർ ഒരാഴ്ചമുമ്പ് പറഞ്ഞത്. എന്നാൽ ഇതൊന്നും നടക്കാതെ വന്നതോടെ കൈയേറ്റം ഒഴിപ്പിക്കാൻ ഡി.വൈ.എഫ്.ഐ. രംഗത്തിറങ്ങുകയായിരുന്നു. പരിസരത്ത് കെട്ടിയ ഷെഡും വേലിയും ഇവർ പൊളിച്ചുനീക്കി. കൃഷിയും നശിപ്പിച്ചു. സർക്കാർ ഭൂമി കൈയേറുന്നവർക്കുള്ള താക്കീതാണിതെന്ന് പ്രവർത്തകർ പറഞ്ഞു. അനധികൃതകൈയേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച റവന്യൂ അധികൃതർക്കെതിരേ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു....

ഫോട്ടോ http://v.duta.us/5x_SZQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1cU5pAAA

📲 Get Wayanad News on Whatsapp 💬