കുരുക്കഴിക്കാനെത്തിച്ചത് കൊടും കുരുക്കായി

  |   Idukkinews

കാഞ്ഞാർ: കുടയത്തൂർ പാലത്തിൽ സുഗമമായ ഗതാഗതത്തിനായി സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് പണിമുടക്കി. ഇത് കാരണം വീതികുറവുള്ള പാലത്തിൽ വാഹനം കുടുങ്ങുന്നത് പതിവായി.

മധ്യഭാഗം ഉയർന്ന പാലത്തിൽ ഇരുദിശകളിൽനിന്നുവരുന്ന ഡ്രൈവർമാർക്ക് മറുകരയിൽകൂടി വാഹനം പാലത്തിലേക്ക് കയറുന്നത് കാണുവാൻ കഴിയില്ല. പാലത്തിന്റെ നടുവിലെത്തുമ്പോഴാണ് എതിർദിശയിൽ നിന്നുമെത്തിയ വാഹനം കാണുക. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം പാലത്തിലൂടെ ഇരുദിശകളിലേക്ക് കടന്നുപോകുവാനുള്ള വീതിയുമില്ല. ഇതിന് പരിഹാരമായിട്ടാണ് പാലത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റ് ഘടിപ്പിച്ചത്.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റ് പലപ്പോഴും തകരാറിലാകും. സോളാർ സംവിധാനത്തിലാണ് ലൈറ്റ് പ്രവർത്തിക്കുന്നത്. ലൈറ്റ് പ്രവർത്തിക്കാത്ത സമയത്ത് വാഹനങ്ങൾ ഇരുദിശയിൽനിന്നും ഒരേസമയം പാലത്തിൽ കയറും. പാലത്തിന് മധ്യഭാഗത്തെത്തുമ്പോൾ മാത്രം എതിർദിശയിൽനിന്നുള്ള വാഹനം കാണുകയും ഇത് അവസാനം തർക്കത്തിൽ കലാശിക്കുകയുമാണ് പതിവ്. ഏതെങ്കിലും ഒരു വാഹനം പിന്നോട്ട് എടുക്കാതെ കടന്നുപോകുവാൻ കഴിയാതെ വരും. പാലത്തിന് നടുവിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് പലപ്പോഴും വാക്കുതർക്കം നടത്തുന്നത്. സിഗ്നൽ ലൈറ്റ് നന്നാക്കി സുഗമമായ ഗതാഗതം സാധ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു....

ഫോട്ടോ http://v.duta.us/9_S_aAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/4i5E_QAA

📲 Get Idukki News on Whatsapp 💬