കാര്‍ ഡ്രൈവറെ മര്യാദ പഠിപ്പിക്കാന്‍ വാന്‍ ഡ്രൈവര്‍; ഒടുവില്‍ ചീത്തവിളിയും ബ്ലോക്കും

  |   Thrissurnews

സീൻ ഒന്ന്

പുഴയ്ക്കലിലെ ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് ഒരുവിധത്തിൽ രക്ഷപ്പെട്ട് വാൻ പുറത്തെത്തുന്പോഴാണ് തിരക്കിലൂടെ കുത്തിത്തിരുകി ഒരു കാർ മുന്നിലെത്താൻ ശ്രമിക്കുന്നത്. ഇത് കണ്ടപ്പോഴേ വാൻ ഡ്രൈവറുടെ സർവ നിയന്ത്രണവും വിട്ടു. ഗതാഗതമര്യാദ പാലിക്കാത്ത കാർ?െഡ്രെവറെ മര്യാദ പഠിപ്പിക്കാൻ സമയമില്ലെങ്കിലും രണ്ട് വർത്തമാനം പറഞ്ഞിട്ട് ബാക്കികാര്യം എന്ന് കരുതി വാൻ റോഡിൽ നിർത്തി നാല് കടുത്ത വാക്കുകൾ പറഞ്ഞു. ഇത് കേൾക്കേണ്ട താമസം. കാറിന്റെ ചില്ലുതാഴ്ത്തി അതിന്റെ െഡ്രെവറും കൊമ്പുകോർക്കാൻ തുടങ്ങി. ഇരുവരും വാക്പോര് നടത്തുന്പോൾ മുന്നിൽനിന്നും പിന്നിൽനിന്നും ഹോണടി തുടങ്ങി. അപ്പോഴേക്കും ഇരുവാഹനങ്ങളുടെ പിന്നിലും വാഹനങ്ങളുടെ നീണ്ടനിരയായി. ഇരുവരെയും പിരിച്ചുവിടാൻ പോലീസ് എത്തേണ്ടി വന്നു. രണ്ട് മണിക്കൂറോളം കിലോമീറ്ററോളമുള്ള വാഹനക്കുരുക്കായിരുന്നു ഈ വാക്പോരിന്റെ ഫലം.

സീൻ രണ്ട്

കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന ആഡംബരക്കാറിന്റെ ഒരു ഭാഗത്ത് ലോറിയുടെ പിൻഭാഗം മെല്ലെ ഉരഞ്ഞു. ഇരുവാഹനങ്ങളും അവിടെത്തന്നെ നിർത്തിയായി ഇരുകൂട്ടരുടെയും തർക്കം.

പിന്നിലുള്ള വാഹനങ്ങൾ ഹോൺ നീട്ടിയടിച്ചിട്ടും ചീത്ത വിളിച്ചിട്ടും കാര്യമുണ്ടായില്ല. ഇടിച്ചിടത്തു തന്നെ വാഹനമിട്ട് 20 മിനിറ്റ് തർക്കിച്ചു. ഒടുവിൽ പോലീസെത്തിയാണ് വാഹനങ്ങൾ മാറ്റിയത്. ഗതാഗതക്കുരുക്കായതിനാൽ വാഹനത്തിൽ പോലീസിന് എത്താനാകില്ല. അതിനാൽ നടന്നുതന്നെ എത്തണം....

ഫോട്ടോ http://v.duta.us/TqC8RAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/lRyokAAA

📲 Get Thrissur News on Whatsapp 💬