കോസ്‌വേയിൽ വീണ്ടും വെള്ളംകയറി; മറുകരയെത്തിക്കാൻ അഗ്‌നിരക്ഷാസേനയെത്തി

  |   Pathanamthittanews

റാന്നി : മഴയിൽ പമ്പാനദിയിലെ ജലനിരപ്പുയർന്ന് കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിൽ മുങ്ങി. അഗ്‌നിരക്ഷാസേനയെത്തി റബ്ബർ ഡിങ്കിയിലാണ് കുരുമ്പൻമൂഴിയിൽനിന്നു പരീക്ഷയ്ക്കുപോകേണ്ട വിദ്യാർഥികളയെും മറ്റ് യാത്രക്കാരെയും മറുകരയിലെത്തിച്ചത്. കോസ്‌വേ മുങ്ങിയതിനെ തുടർന്ന് പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം നിർത്തിവെച്ച് ഡാമിലെ ഷട്ടർ തുറന്നു. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങി.വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കോസ്‌വേ പൂർണമായി വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും പാലത്തിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ നടന്നുകയറാവുന്നസ്ഥിതിയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പാലം മുങ്ങിയതോടെ കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിലുള്ളവർക്ക് മറുകരയിലെത്താൻ കഴിയാതെയായി. മൂന്നു വശങ്ങളും വനത്താലും ഒരുവശം നദിയാലും ചുറ്റപ്പെട്ട ഈ പ്രദേശനിവാസികൾ കോസ്‌വേ മുങ്ങുന്നതോടെ ഒറ്റപ്പെടുകയാണ് പതിവ്. സ്കൂളുകളിൽ പോകാനാവാതെ വിദ്യാർഥികളും വിഷമിച്ചു. സ്കൂളുകളിൽ ഒന്നാംപാദ വാർഷികപരീക്ഷ നടന്നുവരികയായിരുന്നു. മറുകരയിലെ വിവരമറിയിച്ചതിനെ തുടർന്ന് റാന്നിയിൽനിന്നു അഗ്‌നിരക്ഷാസേന റബ്ബർ ഡിങ്കിയിമായി എത്തി. ഇതിലാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ മറുകരയിലെത്തിച്ചത്. കോസ്‌വേയിൽനിന്ന് വൈകീട്ട് വെള്ളമിറങ്ങുന്നതുവരെ അഗ്‌നിരക്ഷാസേന സേവനം തുടർന്നു....

ഫോട്ടോ http://v.duta.us/yEi8wAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KvVCzQAA

📲 Get Pathanamthitta News on Whatsapp 💬