ജനകീയവേദിയുടെ പ്രതിഷേധത്തെത്തുടർന്ന്‌ കുഴികളടച്ചു

  |   Palakkadnews

വടക്കഞ്ചേരി: തങ്കം ജങ്‌ഷന്‌ സമീപം വടക്കഞ്ചേരി സർവീസ് റോഡിന്റെ തകർച്ചയും കുരുക്കും രൂക്ഷമായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധവുമായി ജനകീയവേദി പ്രവർത്തകരെത്തിയപ്പോൾ താത്കാലിക കുഴിയടയ്ക്കൽ. റോഡ് പൂർണമായി തകർന്ന തങ്കം ജങ്‌ഷൻമുതൽ എരേശൻകുളംവരെ ഗതാഗതം നിരോധിച്ചിരുന്നു. പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തങ്കം ജങ്‌ഷനിൽനിന്ന് മേൽപ്പാലത്തിനടിയിലൂടെ കടന്ന് എതിർദിശയിലേക്കുള്ള സർവീസ് റോഡ് വഴിയാണ് പോയിരുന്നത്. വെള്ളിയാഴ്ച രാവിലെ തിരക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടുതുടങ്ങി. പോലീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കുഴികളടയ്ക്കാൻ ചുമതലയുള്ള കരാർക്കമ്പനിയായ കെ.എം.സി. അധികൃതരെ വിളിച്ച് എത്രയും വേഗം കുഴികളടയ്ക്കാൻ ആവശ്യപ്പെട്ടു.കരാർ കമ്പനി ആദ്യം ക്വാറിവേയ്‌സ്റ്റ് ഉപയോഗിച്ച് കുഴികളടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇത് തടഞ്ഞു. വലിയ മെറ്റലിട്ട് കുഴികളടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് മെറ്റൽ കൊണ്ടുവന്ന് കുഴികളടച്ചു. ആറുവരിപ്പാതാവികസനത്തിന്റെ ഭാഗമായി വടക്കഞ്ചേരിയിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയായാൽ ഇതുവഴി വാഹനങ്ങൾക്ക് പോകാനാകും. ഇതോടെ സർവീസ് റോഡ് വഴി വാഹനങ്ങൾ വരുന്നത് ഒഴിവാകും. ഒരുവർഷമായി മേൽപ്പാലനിർമാണം മുടങ്ങിക്കിടക്കുകയാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെല്ലാം നിലവിൽ മേൽപ്പാലത്തിന്റെ സമീപത്തുകൂടിയുള്ള സർവീസ് റോഡ് വഴിയാണ് പോകുന്നത്.ജനകീയവേദി പ്രവർത്തകരായ ഡോ. കെ. വാസുദേവൻപിള്ള, ബോബൻ ജോർജ്, ജീജോ അറയ്ക്കൽ, സുരേഷ് വേലായുധൻ, ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഫോട്ടോ http://v.duta.us/C22tgwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6yWplAAA

📲 Get Palakkad News on Whatsapp 💬