ജനറൽ ആശുപത്രിയിലും ബസ് ഡിപ്പോയിലും എയ്ഡ് പോസ്റ്റുണ്ട്; പോലീസില്ല

  |   Thiruvananthapuramnews

നെയ്യാറ്റിൻകര: പോലീസുകാരെ നിയമിക്കാത്തതു കാരണം ജനറൽ ആശുപത്രിയിലെയും കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെയും എയ്ഡ് പോസ്റ്റുകൾ ഉപയോഗശൂന്യം. ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽനിന്നു പിൻവലിച്ചത്. എന്നാൽ, സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കു പകരം ക്യാമ്പിലെ പോലീസുകാരെ നിയമിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനും അധികൃതർ തയ്യാറാകുന്നില്ല.ആശുപത്രിക്കുള്ളിലും ഡിപ്പോയിലും സാമൂഹികവിരുദ്ധശല്യവും മോഷണവും ഏറുന്നുവെന്ന പരാതിയെത്തുടർന്നാണ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ അടുത്തിടെ കഞ്ചാവുകച്ചവടം നടത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവമുണ്ടായി. തുടർന്ന് പോലീസുകാരെ ഡിപ്പോയിലെ എയ്ഡ് പോസ്റ്റിൽ നിയമിച്ചിരുന്നു. പിന്നീട് പിൻവലിച്ചു.ഇരുപത്തിനാല് മണിക്കൂറും പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാകുമ്പോൾ മാത്രം പോലീസിനെ നിയമിക്കുകയാണ് പതിവ്. പിന്നീട് പിൻവലിക്കുകയും ചെയ്യും. ഓണംകഴിഞ്ഞ് പോലീസിനെ നിയമിക്കുംഓണക്കാല സുരക്ഷാ പ്രവർത്തനങ്ങളിലാണിപ്പോൾ പോലീസ്. ഓണംകഴിഞ്ഞ് ജനറൽ ആശുപത്രിയിലെയും കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെയും എയ്ഡ് പോസ്റ്റുകളിൽ പോലീസിനെ നിയമിക്കും.കെ.ആൻസലൻഎം.എൽ.എ.

ഫോട്ടോ http://v.duta.us/X_rE-AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TMzBYQAA

📲 Get Thiruvananthapuram News on Whatsapp 💬