തേക്കടിയിൽ പുതിയ പരിഷ്കാരങ്ങൾ ആശങ്കയോടെ വിനോദസഞ്ചാരമേഖല

  |   Idukkinews

കുമളി: തേക്കടി വിനോദസഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം നിജപ്പെടുത്തുന്നതിനായി പഠനം നടത്താനുള്ള തീരുമാനത്തിൽ ആശങ്കയോടെ ടൂറിസം മേഖല. ഇത് തേക്കടിയിലെ ടൂറിസത്തിന് തിരിച്ചടിയാകുമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. എന്നാൽ, നിയന്ത്രിത അളവിൽത്തന്നെയാണ് ഇപ്പോഴും ഇവിടേക്ക് സഞ്ചാരികളെ കയറ്റുന്നതെന്നും പഠനത്തിനുശേഷം ഇപ്പോൾ അനുവദിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു.

കഴിഞ്ഞ ദിവസം തേക്കടി ടൂറിസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വനംവകുപ്പും മറ്റ് വിവിധ വകുപ്പുകളും ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തത്.

തേക്കടിയിൽ സഞ്ചാരികളെ നിയന്ത്രിക്കണമെന്ന വനംമന്ത്രിയുടെ നിർദേശം യോഗം അതേപടി അംഗീകരിച്ചു. ഇത് സംബന്ധിച്ച കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ട് ഒരു ചർച്ചയും ചെയ്യാതെ അതേപടി നടപ്പാക്കാക്കുകയാണെന്നാണ് ആക്ഷേപം.

ടാക്സി ഡ്രൈവർമാർക്കും രക്ഷയില്ല

1.23 ലക്ഷം ചതുരശ്രയടി വിസതീർണമുള്ള ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ ഒരേസമയം 150 കാറുകൾ, 25 വാനുകൾ, 30 ടൂറിസ്റ്റ് ബസുകൾ എന്നിവയ്ക്കായിട്ടാണ് സൗകര്യമൊരുക്കുന്നത്. മന്ത്രിതല ചർച്ചയിൽ സന്ദർശകർക്കായിട്ടാണ് പാർക്കിങ് ഗ്രൗണ്ടെന്നും ടാക്സി വാഹനങ്ങൾ പാർക്കിങ് അനുവദിക്കേണ്ടെന്നും തീരുമാനമെടുത്തു.

ഒരു മാസത്തോളമായി ടാക്സി ഡ്രൈവർമാർ നടത്തുന്ന അവകാശസമരത്തെ പാടേ അവഗണിക്കുന്നതാണ് സർക്കാരിന്റെ ഈ നീക്കം. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനാക്കാനുള്ള തീരുമാനത്തിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്....

ഫോട്ടോ http://v.duta.us/GTFMGwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/E8SeeAAA

📲 Get Idukki News on Whatsapp 💬