തീവണ്ടിയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ലഗ്ഗേജുകള്‍, പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികള്‍

  |   Keralanews

കോഴിക്കോട് : കോഴിക്കോട്റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന്19 കുപ്പി വിദേശ മദ്യവും ആറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. കോഴിക്കോട് റെയിഞ്ച് എക്സൈസും ആർപിഎഫും ശനിയാഴ്ച രാവിലെ നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്.

തീവണ്ടിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ ലഗേജുകൾ തുറന്ന് പരിശോധിച്ചതിലാണ് ഇവ കണ്ടെത്തിയത്.19 കുപ്പി വിദേശമദ്യവും ആറ്കിലോനിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ഓണാഘോഷക്കാലത്ത് എക്സൈസ് കമ്മീഷണർ എഡിജിപി ആനന്ദകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ വിശുദ്ധി എന്ന പേരിൽ കർശന പരിരോധനയ്ക്ക് നിർദേശമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പാർസൽ ഓഫീസിലും ആർപിഎഫിന്റെസഹായത്തോടെ എക്സൈസ് പതിവായി പരിശോധന നടത്തി വരികയാണ്.

ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ, എസ് ഐ .K.M.നിശാന്ത്, എഎസ്ഐ അബ്ദുൾ ലത്തീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഒബി ഗണേഷ്, സി. സന്തോഷ് കുമാർ, സിവിൽഎക്സൈസ് ഓഫീസർമാരായ ഷിബിൻ.എസ്, ഷംസുദീൻ.എൻ, കോൺസ്റ്റബിൾദിനേഷ് ബാബു എന്നിവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/HJuzigAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/fTZt9QAA

📲 Get Kerala News on Whatsapp 💬