പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

  |   Keralanews

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കേസിൽ രണ്ടും നാലും പ്രതികളാണ് ഇരുവരും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായ പ്രണവ് പിഎസ്സി പോലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്.

ചോദ്യപ്പേപ്പർ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്. ഇതിൽ രണ്ടാം റാങ്കുകാരൻ പ്രണവും ഇവർക്ക് ഉത്തരം എസ്.എം.എസായി അയച്ചുകൊടുത്ത കല്ലറ വട്ടക്കരിക്കകം സ്വദേശിയും നാലാം പ്രതിയുമായ സഫീറും ഇത്രയും നാൾ ഒളിവിലായിരുന്നു.

പ്രണവിനെ നേരത്തെ പിഎസ്സി വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ് വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവിൽപ്പോകുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

content highlights:PSC Scam Pranav and safeer surrendered...

ഫോട്ടോ http://v.duta.us/3MrD-gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/hUePeQAA

📲 Get Kerala News on Whatsapp 💬