പഞ്ചായത്തുകളിൽ സപ്ലൈകോ സൂപ്പർമാർക്കറ്റ് തുടങ്ങും -മന്ത്രി

  |   Ernakulamnews

കോതമംഗലം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന്്് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നേര്യമംഗലത്ത് നിലവിലുണ്ടായിരുന്ന മാവേലിസ്റ്റോർ സൂപ്പർ മാർക്കറ്റാക്കി പരിവർത്തനം ചെയ്തതിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായും സൂപ്പർ മാർക്കറ്റുകൾ ഹൈപ്പർമാർക്കറ്റുകളായും ഹൈപ്പർ മാർക്കറ്റുകൾ സൂപ്പർബസാറുകളായും ഉയർത്തുന്ന നടപടിക്രമം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുവട്ടൂരിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് അരിവില ഓണം കഴിഞ്ഞാൽ കുറയും. ആന്റണി ജോൺ എം.എൽ.എ. അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി, ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലിൻ ജോൺ എന്നിവർ സംസാരിച്ചു. സപ്ലൈകോ മേഖലാ മാനേജർ പി.ടി. സൂരജ് സ്വാഗതവും മൂവാറ്റുപുഴ ഡിപ്പോ അസിസ്റ്റന്റ് മാനേജർ ഇ.എച്ച്. ഹനീഫ നന്ദിയും പറഞ്ഞു....

ഫോട്ടോ http://v.duta.us/V6r49wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/d_UuGQAA

📲 Get Ernakulam News on Whatsapp 💬