പിണറായി സര്‍ക്കാര്‍ വന്നതില്‍പ്പിന്നെ മര്യാദയ്ക്ക്ഓണം ആഘോഷിച്ചിട്ടില്ല- കെ. മുരളീധരന്‍

  |   Thrissurnews

തൃശ്ശൂർ: പിണറായി സർക്കാർ വന്നതിൽപ്പിന്നെ മലയാളികൾ മര്യാദയ്ക്ക് ഓണംപോലും ആഘോഷിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ എം.പി. പ്രകൃതി പോലും പിണറായി സർക്കാരിനെതിരാണ്. കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവുമെല്ലാം വലിയ ദുരന്തങ്ങളുണ്ടായി- അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക, പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിലെ വീഴ്ചകൾ പരിഹരിക്കുക, പി.എസ്.സി.യുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ഓഫീസിന് മുൻപിൽ യു.ഡി.എഫ്. സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആന്തൂരിൽ പാർട്ടിക്കാരനായ വ്യവസായിയെ കൊന്ന പാർട്ടിയാണ് സി.പി.എം. ഉരുട്ടിക്കൊലയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമ്പോഴും രാജ്കുമാറിനെ ഉരുട്ടിക്കൊന്ന മുഖ്യമന്ത്രിയാണ് നാടു ഭരിക്കുന്നത്. ഇന്നത്തെ ക്രിമിനൽ നാളത്തെ പോലീസ് എന്ന നിലയിലാണ് പി.എസ്.സി. പരീക്ഷയെ എൽ.ഡി.എഫ്. സർക്കാർ നവീകരിച്ചതെന്നും മുരളീധരൻ ആരോപിച്ചു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി., അനിൽ അക്കര എം.എൽ.എ., തേറമ്പിൽ രാമകൃഷ്ണൻ, കെ.ആർ. ഗിരിജൻ, തോമസ് ഉണ്ണിയാടൻ, ഒ. അബ്ദുറഹിമാൻകുട്ടി, പദ്ജ വേണുഗോപാൽ, ബേബി നെല്ലിക്കുഴി, സി.എച്ച്. റഷീദ്, സി.എച്ച്. മുഹമ്മദ് റഷീദ്, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, പി.എം. ഏല്യാസ്, ജോസ് വള്ളൂർ, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ http://v.duta.us/uzlNiwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/iKLsogAA

📲 Get Thrissur News on Whatsapp 💬