പുതിയ വ്യാപാരസമുച്ചയം വരുന്നു

  |   Kozhikodenews

കൊയിലാണ്ടി: അഞ്ചുനില വ്യാപാരസമുച്ചയം നിർമിക്കാനായി കൊയിലാണ്ടിയിലെ പഴയ ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടം പൊളിച്ചുമാറ്റുന്നു. എട്ടിന് കെട്ടിടം പൊളിച്ചുതുടങ്ങുമെന്ന് നഗരസഭാ ചെയർമാൻ കെ. സത്യൻ അറിയിച്ചു. 20 കോടി രൂപ ചെലവിലാണ് പുതിയ ഷോപ്പിങ്‌ കോംപ്ലക്‌സ് 36 വർഷം പഴക്കമുള്ള ബസ്‌സ്റ്റാൻഡ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. ഈ കെട്ടിടത്തിലെ വ്യാപാരസ്ഥാപനങ്ങളെയെല്ലാം രണ്ടുവർഷം മുമ്പേ ഒഴിപ്പിച്ചിരുന്നു. 5966 സ്‌ക്വയർ മീറ്ററിൽ നിർമിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിൽ 54 കടമുറികൾ, ആർട് ഗാലറി, വിശാലമായ ഓഫീസ് സൗകര്യം, എക്‌സിബിഷൻ ഏരിയ, ആംഫി തിയേറ്റർ, കോൺഫറൻസ് ഹാൾ, ഷോപ്പിങ് മാൾ,നഗരസഭ അനക്‌സ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും. അണ്ടർഗ്രൗണ്ടിൽ നൂറ് കാറുകൾ നിർത്തിയിടാനുളള പാർക്കിങ് സൗകര്യവുമൊരുക്കും. നഗരസഭയ്ക്കു പ്രതിവർഷം ഒരുകോടി രൂപ അധികവരുമാനവും 20 കോടി രൂപ നിക്ഷേപവും ഇതുവഴി ലക്ഷ്യമിടുന്നതായി ചെയർമാൻ പറഞ്ഞു. കോഴിക്കോട് എൻ.ഐ.ടി.യാണ് കെട്ടിടമാതൃകയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയും നഗരസഭാ കൗൺസിലും ചർച്ചചെയ്ത് അന്തിമമായി അംഗീകാരം നൽകി. എട്ടിന് പഴയ ബസ്‌സ്റ്റാൻഡ്‌ കെട്ടിടം പൊളിക്കുന്നത് തുടങ്ങുന്നതോടെ, ഇപ്പോൾ ബസ്‌സ്റ്റാൻഡിൽ നിർത്തി ആളുകളെ കയറ്റുന്ന ബസുകൾ, നിലവിലുള്ള ബസ്ബേയിലൂടെ മേൽപ്പാലംഭാഗത്തേക്കുവന്ന് ടൗൺഹാളിന് മുന്നിലൂടെ പുതിയ ബസ്‌സ്റ്റാൻഡിൽ കയറി ആളുകളെ ഇറക്കിപ്പോകണം. പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോപാർക്കിങ്ങും ഒഴിവാക്കും.

ഫോട്ടോ http://v.duta.us/zPyrygAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/G7OfKAAA

📲 Get Kozhikode News on Whatsapp 💬