പാലാരിവട്ടം പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

  |   Keralanews

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിയിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്, നിർമ്മാണത്തിന് കരാറെടുത്ത ആർഡിഎസ് പ്രൊജക്റ്റസ്കമ്പനിയുടെ മാനേജിങ് ഡയറക്ടർ സുമിത്ത് ഗോയൽ , കിറ്റ്കോ മുൻ എംഡി ബെന്നി പോൾ, ആർബിഡിസി അസിസ്റ്റന്റ് ജനറൽ മാനേജർ പിഡി തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹർജിയിയാണ് തള്ളിയത്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ നിൽക്കുന്ന ഈ സന്ദർഭത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി ശരിവെക്കുകയായിരുന്നു.

44 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കി, 2016 ഒക്ടോബർ 12ന് ഉദ്ഘാടനം ചെയ്ത പാലത്തിൽ ഒരു വർഷത്തിനകമാണ്വിള്ളലുകളും കുഴികളും രൂപപ്പെട്ടത്. രൂപകൽപന മുതൽ ഗുരുതര ക്രമക്കേട് നടന്നു എന്നായിരുന്നു വിജിലൻസ റിപ്പോർട്ട്. തുടർന്ന് എഫ് ഐ ആർ റജിസ്റ്റർചെയ്തു. കരാർ കമ്പനിയായ ആർ.ഡി.എസിന്റെ എം.ഡി. സുമിത് ഗോയലാണ് ഒന്നാം പ്രതി. മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരു നാഗേഷ് കൺസൾട്ടൻസിയെ രണ്ടാം പ്രതിയുമാക്കിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്. രൂപരേഖയ്ക്ക് അനുമതി നൽകിയ കിറ്റ്കോ കമ്പനി ഉദ്യോഗസ്ഥരാണ് മൂന്നാം പ്രതികൾ. മേൽപ്പാലം നിർമിക്കാൻ നേതൃത്വം വഹിച്ച റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്....

ഫോട്ടോ http://v.duta.us/WW5tuwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/eMaCSQAA

📲 Get Kerala News on Whatsapp 💬