പള്ളുരുത്തിയിൽ സഹകരണ ബാങ്കിന്റെ കാർഷിക പ്രദർശനം

  |   Ernakulamnews

പള്ളുരുത്തി: പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പള്ളുരുത്തി വെളി മൈതാനത്ത് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശനത്തിന് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് മൂന്നിന് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ള വേദിയിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

20,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയ പന്തലിലാണ് പ്രദർശനം ഒരുക്കുന്നത്. കയർ, കൈത്തറി, കരകൗശലവസ്തുക്കൾ, മുള ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവയോടൊപ്പം മത്സ്യഫെഡ്, വനംവകുപ്പ്, കൃഷിവകുപ്പ്, കുടുംബശ്രീ, കുഫോസ്, സിഫ്റ്റ്, സി.എം.എഫ്.ആർ.ഐ., ബാംബൂ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. ഭക്ഷ്യമേള, പായസമേള, ഗൃഹോപകരണമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ള വേദിയിൽ എല്ലാ ദിവസവും കലാപരിപാടികളുമുണ്ടാകും. പ്രദർശനം 15-ന് സമാപിക്കും.

ഓണക്കാലത്ത് പ്രദർശന നഗരിയിൽ വിവിധ കലാമത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.കെ. വത്സൻ പറഞ്ഞു. ദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്....

ഫോട്ടോ http://v.duta.us/KtQMwQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/oKeg3gAA

📲 Get Ernakulam News on Whatsapp 💬