പാഴാക്കിയത് ലക്ഷങ്ങൾ;കലഞ്ഞൂരിൽ ആർക്കും വേണ്ടാതൊരു ഔഷധപാർക്ക്

  |   Pathanamthittanews

കലഞ്ഞൂർ: സംസ്ഥാന വനംവകുപ്പ് വലിയരീതിയിൽ ഔഷധസസ്യങ്ങളുടെ പരിപാലനത്തിനും വിപണനത്തിനുമായി ലക്ഷ്യമിട്ടപദ്ധതിയാണ് കലഞ്ഞൂർ ഡിപ്പോ ജങ്ഷനിലുള്ള ഔഷധപാർക്കിന്റേത്. സംസ്ഥാന ഔഷധ ബോർഡുമായി ചേർന്ന് ലക്ഷക്കണക്കിന് രൂപയാണ് ആദ്യഘട്ടത്തിൽ മുടക്കിയത്. ഇന്ന് കാടുകയറി ആരും നോക്കാനില്ലാതെ സാമൂഹിക വിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയാണ്.

റോഡരികിൽ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളുമായി ഒന്നരയേക്കർ സ്ഥലമാണ് ഇതിനായി എടുത്തത്. പാർക്കിന്റെ പ്രാരംഭഘട്ടമായി നാല് ലക്ഷത്തോളം രൂപ മുടക്കി ഭംഗിവരുത്തുന്നതിനായി ചില ക്രമീകരണങ്ങളും ഒരുക്കി. കോൺക്രീറ്റിൽ നടപ്പാതയും ചെടികൾ സ്ഥാപിക്കുന്നതിനായി ചെടിച്ചട്ടികൾ, കുളം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കി. ഒപ്പം നട്ട ചെടികളുടെ ശാസ്ത്രീയനാമം രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചു.

അടൂർ പ്രകാശ് എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് കാടുപിടിച്ചുകിടന്ന സ്ഥലം ഔഷധസസ്യപാർക്കിനായി മാറ്റിയത്. മുൻ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലാണ് പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ പിന്നീട് ഇതിന്റെ വികസനത്തിനായി യാതൊരു നടപടികളും ആരും സ്വീകരിച്ചില്ല. ഔഷധസസ്യപാർക്ക്, ഔഷധ നഴ്സറി, ഇക്കോ ടൂറിസം, കാവുകളുടെ നിർമാണം തുടങ്ങി ആയുർവേദത്തിനൊപ്പം ടൂറിസത്തിനും പ്രാധാന്യം നൽകിയുള്ള പദ്ധതിയാണ് ഇവിടെ ഉദ്ദേശിച്ചിരുന്നത്....

ഫോട്ടോ http://v.duta.us/IcdsCwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/SwZjLQAA

📲 Get Pathanamthitta News on Whatsapp 💬