ബി.ജെ.പി. നേതാക്കൾ പരിസ്ഥിതി മന്ത്രിയെ കണ്ടു

  |   Wayanadnews

കല്പറ്റ: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ജില്ലാ ഘടകം ന്യൂഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തി. ദേശീയപാതയിൽ പൂർണമായും ഗതാഗതം നിരോധിക്കുന്ന തരത്തിൽ സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് അഭിപ്രായം ആരാഞ്ഞ സാഹചര്യത്തിൽ വയനാടിന്റെ ജനവികാരം അറിയിക്കാനാണ് ബി.ജെ.പി. നേതാക്കൾ കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. കേന്ദ്ര വനം പരിസ്ഥിതി ഡയറക്ടർ ജനറലുമായി സംസാരിച്ച മന്ത്രി ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത്നിന്ന്‌ ഉണ്ടാവുകയെന്ന് സംഘത്തിന് ഉറപ്പ് നൽകി. സമയപരിധി നീട്ടി ക്കിട്ടുവാനും നിലവിലെ സാഹചര്യം പുനഃപരിശോധിക്കാനും അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി. ആനന്ദ് കുമാർ, കെ.ബി. മദൻലാൽ, സുൽത്താൻബത്തേരി മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഫോട്ടോ http://v.duta.us/TR2W5AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xix7ewAA

📲 Get Wayanad News on Whatsapp 💬