മകൻ ഉപേക്ഷിച്ച അമ്മയെ അനാഥമന്ദിരത്തിൽ കണ്ടെത്തി

  |   Alappuzhanews

മാവേലിക്കര: മകൻ ഉപേക്ഷിച്ച അമ്മയെ ഒന്നര വർഷത്തിനുശേഷം അനാഥ മന്ദിരത്തിൽ കണ്ടെത്തി. മാവേലിക്കര തഴക്കര ഇറവങ്കരയിലാണ് സംഭവം. ഇറവങ്കര പണയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ (93) യാണ് ഇത്രയും നാൾ അനാഥമന്ദിരത്തിൽ കഴിഞ്ഞത്.മൂത്തമകൻ രാജേന്ദ്രനാണ് ഇവരെ ഓച്ചിറ വവ്വാക്കാവിലുള്ള ശാന്തിഭവനിൽ ഉപേക്ഷിച്ചത്. വിദേശത്ത് ജോലിചെയ്യുന്ന രാജേന്ദ്രന്റെ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ ഇയാൾ ഉപേക്ഷിച്ചത് മറ്റു മക്കളുടെ അറിവോടെയായിരുന്നില്ല. കുടുംബ വീടിനടുത്ത് താമസിക്കുന്ന ഇളയമകൻ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബുവാണ് മറ്റൊരാൾ വഴി അമ്മയെ ഉപേക്ഷിച്ച വിവരം അറിയുന്നത്.പലസ്ഥലങ്ങളിലും വിനയൻ മാസങ്ങളോളം അമ്മയെ തേടിയലഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നരമാസം മുൻപ്‌ ശാന്തിഭവൻ സന്ദർശിച്ച സുഹൃത്തുവഴിയാണ് ഭാർഗവിയമ്മ അവിടെയുണ്ടെന്ന് വിനയ്ബാബു അറിയുന്നത്. മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്‌കുമാറിന് ഇദ്ദേഹം നൽകിയ പരാതി, തഹസിൽദാർ ആർ.ഡി.ഒ.ക്ക്‌ കൈമാറി. ഒന്നരമാസം നീണ്ട നടപടികൾക്കുശേഷമാണ് വിനയനും ഭാര്യ ഷൈലജയും ചേർന്ന് അമ്മയെ വീട്ടിലെത്തിച്ചത്....

ഫോട്ടോ http://v.duta.us/t64vPAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sOVgCQAA

📲 Get Alappuzha News on Whatsapp 💬