മാണി സി.കാപ്പന്റെ പ്രചാരണം രണ്ടാംഘട്ടത്തിൽ

  |   Kottayamnews

പാലാ: ഇടതു സ്ഥാനാർഥി മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിൽ. വെള്ളിയാഴ്ച രാവിലെ മാണി സി.കാപ്പൻ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കെ.പി.എം.എസ്. സമ്മേളന ഹാളിൽ വോട്ടു തേടിയെത്തി. തുടർന്ന് പാലായിലെയും മുത്തോലിയിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി. അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഓണസദ്യയിലും പങ്കെടുത്തു. അവരുടെ പരാതികളും പരിഭവങ്ങളും കേട്ട സ്ഥാനാർഥി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുനൽകി. രാമപുരം കൂടപ്പുലത്ത് സംഘടിപ്പിച്ച ഓണപ്പരിപാടിയിലും പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണാർഥം സി.ഡി.കൾ പുറത്തിറക്കി. ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സി.ഡി.നൽകി പ്രകാശനം ചെയ്തു. ഇടതുമുന്നണി 5001-അംഗ കമ്മിറ്റിയെ പ്രചാരണത്തിന് നിയോഗിച്ചു. പ്രൊഫ. എൻ.എം.ജോസഫ്, വി.എൻ.വാസവൻ, സി.കെ.ശശിധരൻ, വക്കച്ചൻ മറ്റത്തിൽ, കാണക്കാരി അരവിന്ദാക്ഷൻ, വി.കെ.കുമാരക്കൈമൾ തുടങ്ങിയവരുൾപ്പെടയുള്ളവരാണ് ഭാരവാഹികൾ.

ഇടതുമുന്നണിക്ക് അനുകൂലം-കടന്നപ്പള്ളി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മാറിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന എൽ.ഡി.എഫിനു അനുകൂലമായി പാലായിലെ തിരഞ്ഞെടുപ്പുഫലം ഉണ്ടാകുമെന്നും കോൺഗ്രസ് (എസ്) പ്രവർത്തകയോഗത്തിൽ അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിച്ചു.

ഫോട്ടോ http://v.duta.us/8VczJQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zoK4YgAA

📲 Get Kottayam News on Whatsapp 💬